- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോഷണക്കുറ്റമാരോപിച്ച് യുപിയില്‍ മുസ്‌ലിം യുവാവിന് ആള്‍ക്കൂട്ട മര്‍ദ്ദനം

ബറൈലി: മോഷണക്കുറ്റമാരോപിച്ച് യുപിയിലെ ബറൈലിയില്‍ മുസ്‌ലിം യുവാവിന് ആള്‍ക്കൂട്ട മര്‍ദ്ദനം. യുവാവിന്റെ തലയില്‍ ഇടിക്കുകയും മുടി പിടിച്ചു വലിക്കുകയും കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചെയ്തു. മോഷണക്കുറ്റം ഏറ്റെടുക്കാന്‍ പറഞ്ഞായിരുന്നു മര്‍ദ്ദിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് ബറൈലി ജില്ലയിലെ ഒരു ബസ് സ്റ്റാന്റിലായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബറൈലി എസ് പി രോഹിത്‌സിങ് സജ്‌വാന്‍ പറഞ്ഞു. സ്വമേധയായാണ് കേസെടുത്തിട്ടുള്ളത്.
ഐപിസി 147(കലാപമുണ്ടാക്കാന്‍ ശ്രമം), 149(കുറ്റകരമായ കൂട്ടംചേരല്‍), 323(മുറിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം), 342(തടഞ്ഞുവയ്ക്കല്‍) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികള്‍ക്കുവേണ്ടി വീഡിയോ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പോലിസ് പറയുന്നതനുസരിച്ച് സംഭവം ഇതാണ്: യാത്രക്കാരനായ ദേവേന്ദ്ര കുമാറിന്റെ പോക്കറ്റിലെ ഫോണ്‍ കാണാതായി. അത് മോഷ്ടിക്കപ്പെട്ടതാവുമെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. തൊട്ടടുത്ത് നിന്നിരുന്ന 20കാരനായ മൊഹമ്മദ് സഹില്‍ എന്ന തൊഴിലാളിയെ ചിലര്‍ ചോദ്യം ചെയ്തു. യുവാവ് ചോദ്യം ചെയ്യലില്‍ പതറിയതായി അവര്‍ ആരോപിച്ചു. തുടര്‍ന്ന് ആള്‍ക്കൂട്ടം യുവാവിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു.
ഏകദേശം മുപ്പത് മിനിറ്റോളം യാവാവിനെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചിട്ടുണ്ട്. പോലിസ് എത്തി പരിശോധിച്ചെങ്കിലും യുവാവില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ല.
സഹിലിനെ പിന്നീട് ആശുത്രിയിലേക്കും അവിടെ നിന്ന് പോലിസ് സ്‌റ്റേഷനിലേക്കും കൊണ്ടുപോയി.
ദേവേന്ദ്ര കുമാറിന്റെ പരാതിയില്‍ അജ്ഞാതനായ ഒരാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
സഹില്‍ ഫോണ്‍ എടുക്കുന്നത് കണ്ടെന്നാണ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ അവകാശപ്പെടുന്നത്.
2019 മുതല്‍ ബറൈലിയില്‍ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്.
2019 ആഗസ്തില്‍ മാനസികാസ്വസ്ഥ്യം അനുഭവിക്കുന്ന ഒരു മുസ്‌ലിമിനെ പശുക്കടത്ത് ആരോപിച്ച് മര്‍ദ്ദിച്ചിരുന്നു. അദ്ദേഹം പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു.
കഴിഞ്ഞ സപ്തംബറില്‍ സമാനമായ സംഭവം നടന്നു. മരത്തില്‍ കെട്ടിയിട്ടാണ് അന്ന് മര്‍ദ്ദിച്ചത്. അദ്ദേഹവും കൊല്ലപ്പെട്ടു.
ഫെബ്രുവരിയില്‍ മുസ് ലിം ടാക്‌സി ഡ്രൈവറെ പശുക്കടത്താരോപിച്ച് തല്ലിക്കൊന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















