Latest News

സൈലന്റ് വാലിയില്‍ കാണാതായ വാച്ചര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

സൈലന്റ് വാലിയില്‍ കാണാതായ വാച്ചര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു
X

പാലക്കാട്: സൈലന്റ് വാലിയില്‍ കാണാതായ വനംവകുപ്പ് വാച്ചര്‍ പി പി രാജനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. കാടിനകത്ത് വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള തിരച്ചിലാണ് അവസാനിപ്പിച്ചത്. വാച്ചര്‍മാര്‍ ഉള്‍പ്പെടുന്ന ചെറുസംഘങ്ങളായുള്ള തിരച്ചില്‍ തുടരും. രണ്ടാഴ്ച 150 ഓളം വനംവകുപ്പ് ജീവനക്കാര്‍ നടത്തിയ പരിശോധയാണ് അവസാനിപ്പിച്ചത്. തിരോധാനം അന്വേഷിക്കുന്ന പ്രത്യേക പോലിസ് സംഘത്തിന് രാജനെക്കുറിച്ച് ഇതുവരെ സൂചനകള്‍ ഒന്നും കിട്ടിയിട്ടില്ല. ഇതര സംസ്ഥാനങ്ങളിലെ രാജന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.

അതേസമയം വാച്ചര്‍ രാജന്‍ സ്വയം തീരുമാനമെടുത്ത് കാടുകയറാന്‍ ഒരു സാധ്യതയുമില്ലെന്ന് കാണാതാകുന്ന ദിവസം ഒപ്പമുണ്ടായിരുന്ന വാച്ചര്‍ രമേശന്‍ പ്രതികരിച്ചു. കാണാതാവുന്നതിന് തൊട്ടുമുമ്പ് വരെ രാജന്‍ സന്തോഷവാനായിരുന്നെന്നും മകളുടെ വിവാഹത്തെപ്പറ്റി സംസാരിച്ചാണ് കിടക്കാന്‍ പോയതെന്നും രമേശന്‍ പറയുന്നു. രാജന്റെ തിരോധാനത്തില്‍ ദുരൂഹതയെന്ന് സഹോദരി സത്യഭാമയും പറയുന്നു. കാട്ടിലെ തിരച്ചിലില്‍ ഇനി കാര്യമായ ഫലമുണ്ടാകില്ലെന്നുറപ്പിക്കുന്ന പോലിസ്, അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. അടുത്തദിവസം തന്നെ രാജന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലിസ് പുറത്തിറക്കും.

Next Story

RELATED STORIES

Share it