Latest News

തിരുവനന്തപുരത്തെ ചൈല്‍ഡ് ലൈന്‍ കെയര്‍ സെന്ററില്‍ നിന്ന് മൂന്ന് കുട്ടികളെ കാണാതായി

ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം

തിരുവനന്തപുരത്തെ ചൈല്‍ഡ് ലൈന്‍ കെയര്‍ സെന്ററില്‍ നിന്ന് മൂന്ന് കുട്ടികളെ കാണാതായി
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചൈല്‍ഡ് ലൈന്‍ കെയര്‍ സെന്ററില്‍ നിന്ന് മൂന്ന് കുട്ടികളെ കാണാതായി. തമ്പാനൂര്‍ ഡോണ്‍ ബോസ്‌കോ ചൈല്‍ഡ് കെയര്‍ സെന്ററില്‍ നിന്നാണ് ആണ്‍കുട്ടികളെ കാണാതായത്. ഇന്ന് ഉച്ചക്ക് മൂന്നു മണിയോടെയാണ് സംഭവം നടന്നത്. തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സി.ഡബ്ല്യൂ.സി ഉള്‍പ്പെടെയുള്ളയിടങ്ങളില്‍ നിന്ന് എത്തിയതാണ് കുട്ടികള്‍. ലഹരിക്കേസുകളിലടക്കം പെട്ടവരാണ് ചിലര്‍.

അതേസമയം, കാണാതായ നാലാമനെ കണ്ടെത്തി. കുട്ടി വട്ടിയൂര്‍കാവിലെ വീട്ടിലെത്തുകയായിരുന്നു.

Next Story

RELATED STORIES

Share it