Latest News

കാണാതായ നേപ്പാള്‍ വിമാനം നദീമുഖത്ത് തകര്‍ന്ന നിലയില്‍

കാണാതായ നേപ്പാള്‍ വിമാനം നദീമുഖത്ത് തകര്‍ന്ന നിലയില്‍
X

കഠ്മണ്ഡു: നേപ്പാളില്‍ 22 പേരുമായി സഞ്ചരിക്കുന്നതിനിടയില്‍ കാണാതായ വിമാനം നദീമുഖത്ത് തകര്‍ന്നനിലയില്‍ പ്രദേശവാസികള്‍ കണ്ടെത്തി. താര എയറിന്റെ ചെറുവിമാനമാണ് 9.55ന് പൊഖാറയില്‍നിന്ന് പറന്നുയര്‍ന്ന് പതിനഞ്ച് മിനിറ്റിനുശേഷം കാണാതായത്. കൊവാങ് ഗ്രാമത്തിലാണ് വിമാനം കണ്ടത്.

പ്രദേശവാസികള്‍ നല്‍കിയ വിവരമനുസരിച്ച് ലാംചെ നദിക്കരയിലെ മനപതി ഹിമല്‍ താഴ്‌വരയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. നേപ്പാള്‍ സൈന്യം പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് സൈനികവക്താവ് നാരായണ്‍ സില്‍വാള്‍ പറഞ്ഞു.

4 ഇന്ത്യക്കാരടക്കം 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കൂടാതെ 2 ജര്‍മന്‍കാരും 13 നേപ്പാളികളും മൂന്ന് ജപ്പാന്‍കാരും ഉണ്ടായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരുടെ പട്ടിക പുറത്തുവിട്ടു: കുമാര്‍ ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവി ത്രിപാഠി.

ജോംസം വിമാനത്താവളത്തില്‍ പത്തേകാലോടെ എത്തേണ്ടതായിരുന്നു വിമാനം.

കാണാതായ വിമാനത്തെ കണ്ടെത്താന്‍ രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകളെ നിയോഗിച്ചിരുന്നു.

Next Story

RELATED STORIES

Share it