Latest News

ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവം: അറസ്റ്റ് ചെയ്ത യുവാക്കളിൽ ഒരാൾ രക്ഷപ്പെട്ടു

ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികളുടെ ഒപ്പം ബം​ഗളൂരുവിലേക്ക് യാത്ര ചെയ്ത രണ്ട് യുവാക്കളിൽ ഒരാളാണ് ഫെബിൻ റാഫി.

ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവം: അറസ്റ്റ് ചെയ്ത യുവാക്കളിൽ ഒരാൾ രക്ഷപ്പെട്ടു
X

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറു പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പോലിസ് അറസ്റ്റ് ചെയ്ത യുവാക്കളിൽ ഒരാൾ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പിടികൂടിയ രണ്ട് യുവാക്കളിൽ ഒരാളായ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയാണ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്.

ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികളുടെ ഒപ്പം ബം​ഗളൂരുവിലേക്ക് യാത്ര ചെയ്ത രണ്ട് യുവാക്കളിൽ ഒരാളാണ് ഫെബിൻ റാഫി. പോലിസ് കസ്റ്റഡിയിലെടുത്ത കൊല്ലം സ്വദേശിയും കൊടുങ്ങല്ലൂർ സ്വദേശിയുമായ യുവാക്കളെ ഇന്നു വെെകീട്ടാണ് വെെദ്യപരിശോധനയ്ക്കു ശേഷം ചേവായൂർ പോലിസ് സ്റ്റേഷനിൽ എത്തിച്ചത്.

തുടർന്ന് ഇവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാനിരിക്കെയാണ് പ്രതിയെ കാണാതായത്. ചേവായൂർ സ്റ്റേഷന്റെ പിൻഭാഗത്തുകൂടെയാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിക്കായി പോലിസ് അന്വേഷണം ഊർജിതമാക്കി.

Next Story

RELATED STORIES

Share it