കോട്ടയത്തെ ഷെല്‍റ്റര്‍ ഹോമില്‍നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

കോട്ടയം: മാങ്ങാനം ഷെല്‍റ്റര്‍ ഹോമില്‍നിന്ന് കാണാതായ ഒമ്പത് പെണ്‍കുട്ടികളെയും കണ്ടെത്തി. എറണാകുളം കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. കാണാതായ ഒരു പെണ്‍കുട്ടിയുടെ ബന്ധുവീട്ടിലായിരുന്നു ഒമ്പതുപേരും. സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നാണ് പെണ്‍കുട്ടികള്‍ പറഞ്ഞു. ഇന്ന് രാവിലെ 5.30 ഓടെയാണ് കോട്ടയം മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് ഒമ്പത് പെണ്‍കുട്ടികളെ കാണാതായത്. പോക്‌സോ കേസ് ഇരകളടക്കം വിവിധ കേസുകളുമായി ബന്ധപ്പെട്ട് പാര്‍പ്പിച്ചിരുന്നവരായിരുന്നു ഇവര്‍.
രാവിലെ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് കാണാനില്ലെന്ന് അറിഞ്ഞത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എന്‍ജിഒയാണ് ഷെല്‍ട്ടര്‍ ഹോം നടത്തുന്നത്. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിനായി പ്രത്യേകസംഘവും രൂപീകരിച്ചതായി ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചിരുന്നു. അതിനിടെയാണ് കുട്ടികളെ കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നത്. കാണാതായ ഒമ്പത് പേരും വിവിധ കേസുകളുമായി ബന്ധപ്പെട്ടാണ് ഈ ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിക്കപ്പെട്ടിരുന്നത്.
RELATED STORIES
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMT