Latest News

ആലുവയില്‍ 14 വയസുകാരനെ കാണ്മാനില്ല

ആലുവയില്‍ 14 വയസുകാരനെ കാണ്മാനില്ല
X

കൊച്ചി: ആലുവ ചെങ്ങമനാട് ദേശം സ്വദേശിയായ 14 വയസുകാരനെ കാണാനില്ലെന്ന് പരാതി. വിദ്യാധിരാജ വിദ്യാഭവനിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ശ്രീവേദ് പി എസിനെയാണ് കാണാതായത്. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി കത്തെഴുതിവച്ച് കുട്ടി വീട്ടില്‍ നിന്നിറങ്ങുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. നീല ഹൂഡി ധരിച്ച് ബാഗുമായി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള സ്റ്റേഷനിലോ 9809000199 എന്ന നമ്പറിലോ റിപോര്‍ട്ട് ചെയ്യണമെന്ന് പോലിസ് അറിയിച്ചു.



Next Story

RELATED STORIES

Share it