വോട്ടുപെട്ടി കാണാതായ സംഭവം; അന്വേഷണ ചുമതല മലപ്പുറം ഡിവൈഎസ്പിക്ക് കൈമാറി
BY NSH30 Jan 2023 4:34 AM GMT

X
NSH30 Jan 2023 4:34 AM GMT
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ തപാല്‍ വോട്ടുപെട്ടി കാണാതായ സംഭവത്തിലെ അന്വേഷണ ചുമതല മലപ്പുറം ഡിവൈഎസ്പി അബ്ദുല്‍ ബഷീറിന് കൈമാറി. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ചിന് കൈമാറിയ കേസാണ് പ്രാഥമികാന്വേഷണം തുടങ്ങിയതിന് പിന്നാലെ ഡിവൈഎസ്പിക്ക് കൈമാറാന്‍ ജില്ലാ പോലിസ് മേധാവി നിര്‍ദേശിച്ചത്.
ക്രൈംബ്രാഞ്ച് അന്വേഷണ ഫയലുകള്‍ ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ടെങ്കിലും അന്വേഷണം ആരംഭിച്ചിട്ടില്ല. കലക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ വ്യാഴാഴ്ച പെരിന്തല്‍മണ്ണ പോലിസാണ് കേസില്‍ ആദ്യം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
Next Story
RELATED STORIES
ഭയപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്യില്ല; നിയമപരമായും...
24 March 2023 10:15 AM GMTകണ്ണൂരില്‍ കൊവിഡ് ബാധിതന് മരണപ്പെട്ടു
24 March 2023 9:50 AM GMTഒരു 'ലൗ ജിഹാദ്' കെട്ടുകഥ കൂടി പൊളിഞ്ഞു; കോഴിക്കോട് സ്വദേശിയെ കോടതി...
24 March 2023 9:42 AM GMTരാഹുല്‍ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTകോഴിക്കോട് വാഹനാപകടം; സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു
24 March 2023 4:56 AM GMTകണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ പി...
24 March 2023 12:32 AM GMT