Latest News

രണ്ടുദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ 17കാരന്‍ തൃശൂരില്‍ മരിച്ച നിലയില്‍

രണ്ടുദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ 17കാരന്‍ തൃശൂരില്‍ മരിച്ച നിലയില്‍
X

പാലക്കാട്: രണ്ടുദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ ആണ്‍കുട്ടിയെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പേഴുങ്കര സ്വദേശി മുസ്തഫയുടെ മകന്‍ അനസാ (17) ണ് മരിച്ചത്.

രണ്ടുദിവസം മുമ്പ് അനസ് വീട് വിട്ടുപോയതായി ബന്ധുക്കള്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിഗ് ബസാര്‍ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് അനസ്. വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it