Latest News

കരമനയില്‍ നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി

കരമനയില്‍ നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി
X

തിരുവനന്തപുരം: കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. കരമന കരിമുകള്‍ സ്വദേശി ലക്ഷ്മിയെയാണ് കണ്ടെത്തിയത്. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പോലിസ് ബന്ധുക്കളെ വിവരമറിയിച്ചു. കുട്ടി തനിയെ വീട് വീട്ടിറങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ലക്ഷ്മി വീട്ടില്‍ നിന്നിറങ്ങിയത്. സിസി ടിവി ദൃശ്യങ്ങളില്‍ കുട്ടി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മറ്റ് റെയില്‍വേ സ്റ്റേഷനുകളിലെ വിവരങ്ങള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

Next Story

RELATED STORIES

Share it