ലൗജിഹാദിന്റെ പേരില്‍ അറസ്റ്റിലായ പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ചതായി ആരോപണം
BY NAKN14 Dec 2020 9:05 AM GMT

X
NAKN14 Dec 2020 9:05 AM GMT
ഡെറാഡൂണ്‍: ലൗ ജിഹാദ് നിയമത്തിന്റെ പേരില്‍ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ചതായി പരാതി. കോടതി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സര്‍ക്കാറിന്റെ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റിയ മുസ്‌കാന്‍ ജഹാന്റെ ഗര്‍ഭമാണ് ഇന്‍ജക്ഷന്‍ കുത്തിവച്ച് അലസിപ്പിച്ചത്. യു.പിയില്‍ 'ലൗ ജിഹാദ്' നിയമത്തിന്റെ പരിധിയില്‍ വന്ന ആദ്യ കേസില്‍ അറസ്റ്റ് ചെയ്തവരിലൊരാളാണ് മുസ്‌കാന്‍ ജഹാന്‍. ഭര്‍ത്താവ് റാഷിദ് അറസ്റ്റിലായതിനെ തുടര്‍ന്ന് മുസ്‌കാന്‍ ജഹാനെ സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമിലാക്കുകയായിരുന്നു.
ഷെല്‍ട്ടര്‍ ഹോമില്‍ വച്ച് മുസ്‌കാന്‍ ജഹാന് നല്‍കിയ ഇന്‍ജക്ഷനെ തുടര്‍ന്ന് ഗര്‍ഭം അലസിയെന്ന് റാഷിദിന്റെ മാതാവ് കുറ്റപ്പെടുത്തി. എന്നാല്‍ വ്യാജ വാര്‍ത്തയാണ് ഇതെന്നാണ് പോലീസിന്റെ വാദം.
കഴിഞ്ഞ ജൂലൈയില്‍ ആണ് മുസ്‌കാന്‍ ജഹാനും റാഷിദും വിവാഹിതരായത്. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ റാഷിദ് ഡിസംബര്‍ 6ന് ജന്മനാടായ ഉത്തര്‍പ്രദേശിലെ കാന്തിലെത്തി. വിവരമറിഞ്ഞ ഒരു കൂട്ടം ഹിന്ദുത്വ വാദികള്‍ കോടതിയില്‍ അതിക്രമിച്ച് കയറി ഇവരെ പോലീസിന് കൈമാറുകയായിരുന്നു.
Next Story
RELATED STORIES
അദാനി പോര്‍ട്ട് ഉപരോധം: ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍; ക്ഷണം...
18 Aug 2022 1:23 PM GMT'ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ കുറ്റവാളികള്‍ രക്ഷപ്പെടുമെന്നാണ് ...
18 Aug 2022 12:45 PM GMTയൂറിയ കലര്‍ന്ന 12,700 ലിറ്റര്‍ പാല് പിടികൂടി; തമിഴ്നാട്ടില്‍ നിന്ന്...
18 Aug 2022 12:42 PM GMTഎസ്ഡിപിഐ പ്രതിഷേധ റാലിയും പൊതുയോഗവും ആഗസ്ത് 20നു പേരാവൂരില്‍
18 Aug 2022 12:32 PM GMTകോഴിക്കോട് ജനമഹാ സമ്മേളനം: സ്വാഗതസംഘം ഓഫീസ് തുറന്നു
18 Aug 2022 12:28 PM GMTസ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ: കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട്...
18 Aug 2022 12:25 PM GMT