Latest News

പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വസതിസമുച്ചയത്തില്‍ അഗ്നിബാധ

ഒമ്പതു അഗ്‌നിശമന യൂനിറ്റുകളെത്തി തീ പൂര്‍ണമായും അണച്ചു.ചെറിയ തീപിടിത്തം മാത്രമാണ് ഉണ്ടായതെന്നാണു ലഭിക്കുന്ന വിവരം.

പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വസതിസമുച്ചയത്തില്‍ അഗ്നിബാധ
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിസമുച്ചയത്തില്‍ അഗ്നിബാധ. തിങ്കളാഴ്ച വൈകീട്ട് 7.25നാണ് ലോക് കല്യാണ്‍ മാര്‍ഗിലെ വീട്ടില്‍ തീപിടിത്തമുണ്ടായതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒമ്പതു അഗ്‌നിശമന യൂനിറ്റുകളെത്തി തീ പൂര്‍ണമായും അണച്ചു.ചെറിയ തീപിടിത്തം മാത്രമാണ് ഉണ്ടായതെന്നാണു ലഭിക്കുന്ന വിവരം. ലോക് കല്യാണ്‍ മാര്‍ഗിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു പിന്നിലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ട്വിറ്ററില്‍ അറിയിച്ചു. എല്‍കെഎം കോംപ്ലക്‌സിലെ എസ്!പിജി റിസപ്ഷന്‍ ഏരിയയിലാണു തീപിടിത്തം ഉണ്ടായതെന്നും ട്വിറ്ററില്‍ പ്രതികരിച്ചു.

Next Story

RELATED STORIES

Share it