Latest News

ആരോഗ്യമന്ത്രി ഉരുട്ടി ഇട്ടതാണോ?; മെഡിക്കൽ കോളജ് അപകടത്തിൽ മന്ത്രി വി എൻ വാസവൻ

ആരോഗ്യമന്ത്രി ഉരുട്ടി ഇട്ടതാണോ?; മെഡിക്കൽ കോളജ് അപകടത്തിൽ മന്ത്രി വി എൻ വാസവൻ
X

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോഗ്യമന്ത്രി രാജി വയ്ക്കേണ്ട കാര്യമില്ലെന്ന് വി എൻ വാസവൻ. ആരോഗ്യമന്ത്രി രാജിവയ്ക്കാൻ അവർ വന്ന് ഉരുട്ടി ഇട്ടതല്ലല്ലോ എന്നും വാസവൻ ചോദിച്ചു. വാഹന അപകടം ഉണ്ടായാൽ ഉടനെ ഗതാഗത മന്ത്രി രാജി വയ്ക്കുമോ? എന്നും പരിഹാസ രൂപേണ മന്ത്രി ചോാദിച്ചു. അങ്കമാലിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേയാണ് മാധ്യമപ്രവർത്തകരോട് വാസവൻ്റെ പ്രതികരണം.

ഒരു അപകടമുണ്ടായാൽ ഉടനെ മന്ത്രിമാർ രാജിവയ്ക്കണം എന്നു പറഞ്ഞാൽ പിന്നെ കേരളത്തിലെ മന്ത്രിമാരുടെയെല്ലാം സ്ഥിതി എന്താകുമെന്നും മന്ത്രി ചോദിച്ചു. കർണാടകയിൽ ക്രിക്കറ്റ് താരങ്ങൾക്ക് സ്വീകരണം നൽകിയ പരിപാടിക്കിടെയുണ്ടായ അപകടത്തിൽ ആരെങ്കിലും പ്രതികൂട്ടിലായോ എന്നും മന്ത്രി ചോദിച്ചു. അടുത്ത മന്ത്രിസഭയിൽ സഹായം സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയിൽ പാർട്ടിയിൽ ഉണ്ടായ വിമർശനത്തിൽ എന്താണ് മറുപടിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, വിമർശനമുണ്ടെങ്കിൽ പാർട്ടി പരിശോധിച്ച് വേണ്ട നടപടിയെടുക്കും എന്നായിരുന്നു പ്രതികരണം. സർക്കാരിനെതിരേ മാധ്യമങ്ങൾ പ്രതികരിക്കുവോൾ പൊടിപ്പും തൊങ്ങലും ചേർക്കാതെ വസ്തുനിഷ്ഠമായിരിക്കണം എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Next Story

RELATED STORIES

Share it