Latest News

പിഎം ശ്രീ പദ്ധതി: സിപിഐയെ തള്ളി മന്ത്രി വി ശിവൻകുട്ടി

പിഎം ശ്രീ പദ്ധതി: സിപിഐയെ തള്ളി മന്ത്രി വി ശിവൻകുട്ടി
X

തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പ്രസ്തവനക്കെതിരേ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. ഇടത് രാഷ്ട്രീയം എന്താണെന്ന് ഒരു കേന്ദ്രത്തിൽ നിന്നും പഠിക്കേണ്ടതില്ലെന്നും അതെന്താണെന്ന് ആരും പറഞ്ഞു തരേണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. പിഎം ശ്രീ റദ്ദാക്കിയതല്ലെന്നും മരവിപ്പിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആർഎസ്എസ് അജണ്ട വിദ്യാഭ്യാസരംഗത്ത് നടപ്പാക്കില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. അതിന് വേണ്ടി സമരം നടത്തി കൊടിയ വേദന അനുഭവിച്ചത് ആരെന്ന് അളക്കാൻ ഞാൻ നിൽക്കുന്നില്ല. നയങ്ങളിൽ നിന്നും പിന്നോട്ടുപോയത് ആരെന്ന് ഇപ്പോൾ പോസ്റ്റുമോർട്ടം ചെയ്യുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

എസ്എസ്കെ ഭാഗമായ 1152.77കോടി കിട്ടുമോ എന്ന് ആശങ്കയുണ്ട്. അത് കിട്ടിയില്ലെങ്കിൽ വിദ്യാഭ്യസമന്ത്രിയായ തനിക്ക് ബാധ്യതയില്ല. അത് ഏറ്റെടുക്കേണ്ടവർ ഏറ്റെടുക്കണം. ആർഎസ്എസിനെ എതിർക്കാൻ നമ്മളെയുളളൂവെന്ന ചില കേന്ദ്രങ്ങളുടെ പ്രസ്‌താവന കണ്ടു. അതുകൊണ്ടാണ് വ്യക്തത വരുത്തിയത്. മറ്റ് കേന്ദ്രഫണ്ടും കിട്ടുമോ എന്ന് പറയാൻ കഴിയില്ല. കിട്ടിയില്ലെങ്കിൽ അത് വിദ്യാഭ്യാസമന്ത്രിയുടെ കുറവായി കാണേണ്ട. ബിനോയ് വിശ്വത്തിൻ്റെ ലേഖനം വായിച്ചാൽ വിഷയം എന്താണെന്ന് മനസിലാകും.നമ്മളൊനും മണ്ടൻമാരല്ല. ഞാൻ വസ്‌തുത പറയുകയാണ്. തെരെഞ്ഞെടുപ്പായതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

ഇന്നലെ പിഎം ശ്രീ പദ്ധതി മരവിപ്പിക്കാൻ കേരളം കേന്ദ്രത്തിന് കത്തയച്ചിരുന്നു. സിപിഐയുടെ സമ്മർദ്ദത്തെ തുടർന്നായിരുന്നു നീക്കം.

Next Story

RELATED STORIES

Share it