Latest News

ഗുണമേന്മയുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ അവകാശം: മന്ത്രി ആർ ബിന്ദു

ഗുണമേന്മയുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ അവകാശം: മന്ത്രി ആർ ബിന്ദു
X

തൃശൂർ: ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ വിദ്യാർത്ഥികളുടെയും അവകാശമാണെന്ന സന്ദേശമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉയർത്തിപ്പിടിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി അക്കാദമിക് നിലവാരം ഉയർത്തുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ആയിരങ്ങളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയ തിരുവള്ളൂർ വി വി കൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ ഗവ.യുപി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പരിഗണനയാണ് നൽകുന്നത്. വിവിധ പ്രവർത്തനങ്ങളിലൂടെ പൊതു വിദ്യാലയങ്ങളെ ലോകോത്തര മാതൃകകളാക്കി മാറ്റാൻ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2020- 21 സാമ്പത്തിക വർഷത്തിൽ സംസ്ഥാനസർക്കാർ നീക്കിവെച്ച ഫണ്ടിൽനിന്നും 90 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. രണ്ട് നിലകളിലായി 6 ക്ലാസ് മുറികളും ശുചിമുറിയും അടങ്ങുന്നതാണ് കെട്ടിടം.

അഡ്വ.വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. കെട്ടിടം സമയബന്ധിതമായി പൂർത്തിയാക്കാൻ നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെയും കരാറുകാരെയും നഗരസഭ വൈസ്ചെയർമാൻ കെ ആർ ജൈത്രൻ ആദരിച്ചു. ഗാന്ധിയുടെയും നെഹ്റുവിന്റെയും ഛായാചിത്രങ്ങൾ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല പണിക്കശ്ശേരി വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ എന്നിവർ അനാച്ഛാദനം ചെയ്തു.

കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ പി വി ബിജി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ എന്നിവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it