Latest News

മോന്‍സനുമായി ബന്ധമില്ല; മാധ്യമ വാര്‍ത്തകളും ചിത്രവും തെറ്റിദ്ധാരണപരത്തുന്നതെന്നും മന്ത്രി അഹ്മദ് ദേവര്‍കോവില്‍

പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ ഓഫിസ് സന്ദര്‍ശിച്ചിരുന്നു. ആ സംഘത്തില്‍ ഇയാളുമുണ്ടായിരുന്നു. സ്വാഭാവികമായും സന്ദര്‍ശനത്തിനെത്തുന്നവര്‍ ഫോട്ടോ എടുക്കാറുണ്ട്. അത്തരമൊരു ഫോട്ടോയാണ് പ്രചരിപ്പിക്കപ്പെടുന്നത്.

മോന്‍സനുമായി ബന്ധമില്ല; മാധ്യമ വാര്‍ത്തകളും ചിത്രവും തെറ്റിദ്ധാരണപരത്തുന്നതെന്നും മന്ത്രി അഹ്മദ് ദേവര്‍കോവില്‍
X

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസില്‍ കുറ്റാരോപിതനായ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെടുത്തി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയും ചിത്രവും തെറ്റിദ്ധാരണയ്ക്ക് ഇടം നല്‍കുന്നതാണെന്ന് തുറമുഖ പുരാവസ്തു പുരാരേഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തനിക്കോ തന്റെ ഓഫിസിനോ ഈ വ്യക്തിയുമായി ഒരു ബന്ധവുമില്ല.

പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ ഓഫിസ് സന്ദര്‍ശിച്ചിരുന്നു. ആ സംഘത്തില്‍ ഇയാളുമുണ്ടായിരുന്നു. സ്വാഭാവികമായും സന്ദര്‍ശനത്തിന് എത്തുന്നവര്‍ ഫോട്ടോ എടുക്കാറുണ്ട്. അത്തരമൊരു ഫോട്ടോയാണ് ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത്. സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകള്‍ കൊണ്ടാണ് തട്ടിപ്പ് പുറത്തായത്. പഴുതടച്ച അന്വേഷണത്തിലൂടെ തട്ടിപ്പിന്റെ മുഴുവന്‍ വിശദാംശങ്ങളും പുറത്തുകൊണ്ടുവരികയും രഹസ്യവും പരസ്യവുമായി പ്രതിക്ക് സഹായം ചെയ്ത എല്ലാവര്‍ക്കും നിയമപരമായ പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആഭ്യന്തരവകുപ്പ് ഇതിനകം തന്നെ പഴുതടച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it