Latest News

സൈനിക അട്ടിമറി: പ്രതിഷേധക്കാര്‍ക്കെതിരേ നിറയൊഴിച്ച പോലിസുകാരെ വിചാരണ ചെയ്യുമെന്ന് പാര്‍ലമെന്ററി കമ്മിറ്റി

സൈനിക അട്ടിമറി: പ്രതിഷേധക്കാര്‍ക്കെതിരേ നിറയൊഴിച്ച പോലിസുകാരെ വിചാരണ ചെയ്യുമെന്ന് പാര്‍ലമെന്ററി കമ്മിറ്റി
X

നായ്പിതാവ്: സൈനിക അട്ടിമറിക്കെതിരേ പ്രതിഷേധിച്ചവര്‍ക്കെതിരേ നിറയൊഴിച്ച് 19കാരനെ ഗുരുതരമായി പരിക്കേല്‍പ്പിച്ച പോലിസുകാര്‍ക്കെതിരേ കനത്ത നടപടിയെടുക്കുമെന്ന് പൈഡാങ്‌സു ഹ്ലുട്ടാവ് പാര്‍ലമെന്ററി കമ്മിറ്റി.

മ്യാന്‍മാര്‍ പാര്‍ലമെന്റായ പൈഡാങ്‌സു ഹ്ലുട്ടാവ് പൊതുതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുത്ത കമ്മിറ്റിയാണ് പ്രതിഷേധക്കാരെ വെടിവച്ചിട്ട പോലിസുകാര്‍ക്കെതിരേ നടപടി പ്രഖ്യാപിച്ചത്.

രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്കുള്ളില്‍ കനത്ത നടപടിയായിരിക്കും കൈക്കൊള്ളുകയെന്നും കമ്മിറ്റി പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

19കാരനായ മാ മ്യാത് തേത് ഖൈന്‍നാണ് പോലിസ് നടപടിയില്‍ തലയ്ക്ക് വെടിയേറ്റത്. അതിനിടയില്‍ പരിക്കേറ്റയാളുടെ സഹോദരി സൈനിക ഭരണം പിന്‍വലിക്കും വരെ സമരം പ്രഖ്യാപിച്ചു.

വെടിയുണ്ട നീക്കം ചെയ്യുന്നതിനുള്ള സര്‍ജറി ഉടന്‍ തീരുമാനിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വെടിയേറ്റതിന്റെ അടുത്ത ദിവസമാണ് ഖൈന്‍ന്റെ ജന്മദിനം.

ഫെബ്രുവരി ഒന്നാം തിയ്യതിയാണ് മ്യാന്‍മാര്‍ സൈന്യം തിരഞ്ഞെടുക്കപ്പെട്ട ദേശീയ ജനാധിപത്യ ലീഗ് സര്‍ക്കാരിനെ അട്ടിമറിച്ചത്.

രാജ്യത്തെ സൂചി അടക്കമുള്ള നേതാക്കളഎ തടവിലിട്ട സൈന്യം ഒരു വര്‍ഷത്തേക്ക് അടിയന്താരാവസ്ഥയും പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it