- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എംജി ബിരുദ പരീക്ഷകള്‍ മേയ് 26 മുതല്‍; എല്ലാ ജില്ലകളിലും ലക്ഷദ്വീപിലും പരീക്ഷകേന്ദ്രങ്ങള്‍
വിദ്യാര്‍ഥികള്‍ക്ക് അതത് ജില്ലകളില്‍ പരീക്ഷയെഴുതാം. മെയ് 21 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം

വിദ്യാര്‍ഥികള്‍ക്ക് അതത് ജില്ലകളില്‍ പരീക്ഷയെഴുതാം. മെയ് 21 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം മഹാത്മാ ഗാന്ധി സര്‍വകലാശാല മേയ് 26 മുതല്‍ പുനരാരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് അവര്‍ നിലവില്‍ താമസിക്കുന്ന ജില്ലയില്‍ത്തന്നെ എഴുതാനവസരമൊരുക്കുമെന്ന് വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ്. സര്‍വകലാശാലയുടെ പരിധിയിലുള്ള അഞ്ച് ജില്ലകള്‍ക്ക് പുറമെ മറ്റ് ജില്ലകളില്‍ പത്ത് പരീക്ഷകേന്ദ്രങ്ങള്‍ തുറക്കും. അതത് ജില്ലയില്‍ താമസിക്കുന്നവര്‍ക്ക് ഇത്തരം കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതാം. അതത് ജില്ലകളിലെ പരീക്ഷകേന്ദ്രങ്ങളില്‍ പരീക്ഷയെഴുതാനാഗ്രഹിക്കുന്നവര്‍ക്ക് മേയ് 21ന് ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ സര്‍വകലാശാല വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കേരളത്തിലേക്ക് എത്താനാവാതെ ലക്ഷദ്വീപില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്കായി അവിടെയും പരീക്ഷകേന്ദ്രം തുറക്കും. ആറാം സെമസ്റ്റര്‍ യു.ജി. പരീക്ഷകള്‍ മെയ് 26, 27, 28, 29 തീയതികളിലാണ് നടക്കുക. ജൂണ്‍ 2, 3, 4 തീയതികളിലായി പ്രാക്ടിക്കല്‍ പരീക്ഷകളും പൂര്‍ത്തിയാക്കും. ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ പാലിച്ചാണ് പരീക്ഷ നടത്തിപ്പ്. സാമൂഹിക അകലമടക്കം പാലിച്ച് പരീക്ഷ നടത്തിപ്പ് സുഗമമാക്കാന്‍ പരീക്ഷ കേന്ദ്രങ്ങള്‍ക്കും കോളജുകള്‍ക്കും നിര്‍ദ്ദേശം നല്‍കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















