Latest News

ഹരിയാനയില്‍ പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി

ഹരിയാനയില്‍ പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി
X

ന്യൂഡല്‍ഹി: ഹരിയാനയില്‍ നിന്ന് പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്‌ണോയി ഞായറാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തി.

'അമിത് ഷാ ജിയെ കണ്ടത് ഒരു യഥാര്‍ത്ഥ ബഹുമതിയും സന്തോഷവുമായിരുന്നു. ഒരു യഥാര്‍ത്ഥ രാഷ്ട്രതന്ത്രജ്ഞന്‍, അദ്ദേഹവുമായുള്ള ആശയവിനിമയത്തില്‍ അദ്ദേഹത്തിന്റെ കരിഷ്മയും എനിക്ക് അനുഭവപ്പെട്ടു. ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വിസ്മയിപ്പിക്കുന്നതാണ്,' ബിഷ്‌ണോയ് ട്വീറ്റ് ചെയ്തു.

'ജെ.പി. നദ്ദജിയെ കാണുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. അദ്ദേഹത്തിന്റെ എളിമ മറ്റുള്ളവരില്‍ നിന്ന് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നു. അദ്ദേഹത്തിന് നല്ല ആരോഗ്യവും ദീര്‍ഘായുസ്സും നേരുന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിയാനയിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മാറി വോട്ട് ചെയ്തതിനാണ് ബിഷ്‌ണോയിയെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗത്വം (പ്രത്യേക ക്ഷണിതാവ്) ഉള്‍പ്പെടെ എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കിയത്.

നിയമങ്ങള്‍ ചിലര്‍ക്ക് മാത്രം ബാധകമാണെന്ന് പുറത്താക്കപ്പെട്ട ശേഷം അദ്ദേഹം പാര്‍ട്ടിയെ കുറ്റപ്പെടുത്തി.

ഹരിയാനയില്‍ നിന്ന് പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് രണ്ട് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ജൂണ്‍ 10ന് നടന്നിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പില്‍ അജയ് മകന്‍ തോറ്റു. ബിജെപി പിന്തുണച്ച കാര്‍ത്തികേയ ശര്‍മക്കായിരുന്നു വിജയം.

Next Story

RELATED STORIES

Share it