Latest News

അഫ്ഗാന്‍ ദേശീയ വനിതാ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ പാകിസ്താനിലേക്ക് പാലായനം ചെയ്തു

അഫ്ഗാന്‍ വനിതാ ഫുട്‌ബോള്‍ ടീമിനെ സ്വാഗതം ചെയ്യുന്നതായി അവരെ സ്വീകരിച്ച പിഎഫ്എഫ് (പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍) ഭാരവാഹി നൗമാന്‍ നദീം പറഞ്ഞു.

അഫ്ഗാന്‍ ദേശീയ വനിതാ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ പാകിസ്താനിലേക്ക് പാലായനം ചെയ്തു
X

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്താനിലെ ദേശീയ വനിതാ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ അതിര്‍ത്തി കടന്ന് പാകിസ്താനിലേക്ക് പാലായനം ചെയ്തു. താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തി ഒരു മാസത്തിന് ശേഷമാണ് അഫ്ഗാന്‍ വനിതാ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ പാകിസ്താനിലേക്ക് കടന്നത്.


ദേശീയ വനിതാ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ വടക്കുപടിഞ്ഞാറന്‍ ടോര്‍ഖാം അതിര്‍ത്തിയിലൂടെ സാധുവായ യാത്രാ രേഖകള്‍ കൈവശപ്പെടുത്തി പാകിസ്ഥാനില്‍ പ്രവേശിച്ചതായി പാക് വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരി പറയുഞ്ഞു. അഫ്ഗാന്‍ വനിതാ ഫുട്‌ബോള്‍ ടീമിനെ സ്വാഗതം ചെയ്യുന്നതായി അവരെ സ്വീകരിച്ച പിഎഫ്എഫ് (പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍) ഭാരവാഹി നൗമാന്‍ നദീം പറഞ്ഞു.


കാബൂള്‍ താലിബാന്‍ ഏറ്റെടുത്തതിന് ശേഷം അഫ്ഗാന്‍ വനിതാ ഫുട്‌ബോള്‍ കളിക്കാര്‍ക്ക് അടിയന്തര മാനുഷിക വിസ അനുവദിച്ചതായി പാകിസ്താനിലെ ദി ഡോണ്‍ പത്രം റിപോര്‍ട്ട് ചെയ്തു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കായിക മത്സരങ്ങളില്‍ നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരുമെന്ന് താലിബാന്‍ സൂചിപ്പിച്ചതിനു പിറകെയാണ് വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ രാജ്യം വിട്ടത്.




Next Story

RELATED STORIES

Share it