Latest News

മെഡിക്കല്‍ ഷോപ് ഉടമ ഹൃദയാഘാതം മൂലം മരിച്ചു

മുസ്‌ലിംലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്, മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതിയംഗം, ആള്‍ കേരള കെമിസ്റ്റ്‌സ് ആന്റ് ഡ്രഗ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.

മെഡിക്കല്‍ ഷോപ് ഉടമ ഹൃദയാഘാതം മൂലം മരിച്ചു
X

മാനന്തവാടി: മാനന്തവാടി ശക്തി മെഡിക്കല്‍സ് ഉടമ വടകര ആയഞ്ചേരി പുറ്റാന്‍കണ്ടി നാസര്‍ (52) നിര്യാതനായി. കടയിലിരക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് തളര്‍ന്നു വീഴുകയായിരുന്നു. മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മയ്യിത്ത് നമസ്‌കാരം വൈകിട്ട് നാലിന് കടമേരി കുനിങ്ങാട് ജുമാ മസ്ജിദില്‍.

മുസ്‌ലിംലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്, മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതിയംഗം, ആള്‍ കേരള കെമിസ്റ്റ്‌സ് ആന്റ് ഡ്രഗ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.

കടമേരി കുനിയങ്ങാട്ടെ ഖാദര്‍ ഹാജി, മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: റസിയ. മക്കള്‍: ഷൈജല്‍, ഡോ. ഷാദില്‍, ഷര്‍മില്‍, നസ്‌ല മറിയം. സഹോദരങ്ങള്‍: അന്‍സാര്‍, നവാസ്.




Next Story

RELATED STORIES

Share it