Latest News

ദേശാഭിമാനി ചിറയിന്‍കീഴ് ലേഖകന്‍ കൊവിഡ് ബാധിച്ച് മരിച്ചു

ദേശാഭിമാനി ചിറയിന്‍കീഴ് ലേഖകന്‍ കൊവിഡ് ബാധിച്ച് മരിച്ചു
X

തിരുവനന്തപുരം: ദേശാഭിമാനി ചിറയിന്‍കീഴ് ലേഖകന്‍ എംഒ ഷിബു (46-ഷിബു മോഹന്‍) കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് പുലര്‍ച്ചെ 12.30ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നിന് മറ്റുചില അസുഖങ്ങള്‍ കാരണം മെച്ചപ്പെട്ട ചികിത്സയ്ക്ക് വേണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റി മള്‍ട്ടിസ്‌പെഷ്യാലിറ്റിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സിച്ച് വരുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ 12.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സുനിത, രണ്ട് ആണ്‍മക്കള്‍(വിദ്യാര്‍ഥികള്‍).

Next Story

RELATED STORIES

Share it