കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പുനഃസ്ഥാപിക്കണമെന്ന് എംഡിഎഫ്

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് എടുത്തുമാറ്റിയ നടപടിക്കെതിരായി മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം സൂചനാ സമരം നടത്തി. കരിപ്പൂരില്‍ വലിയ വിമാന സര്‍വ്വീസ് ഉടനെ പുനരാംരംഭിക്കണമെന്നും എംഡിഎഫ് ആവശ്യപ്പെട്ടു.
കേരളത്തിലെ 87 ശതമാനത്തോളം ഹാജിമാര്‍ ഉപയോഗിക്കുന്ന കരിപ്പൂരിലെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം എടുത്തുമാറ്റിയതിനു പിന്നില്‍ വലിയ ദുരൂഹതയുണ്ട്. കരിപ്പൂരില്‍ വിമാനം തകര്‍ന്നത് പൈലറ്റിന്റെ കൈപ്പിഴവു കൊണ്ടാണ്. ഇതറിഞ്ഞിട്ടും വലിയ വിമാനസര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതില്‍ ഗൂഢാലോചനയുണ്ട്. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നും ഡല്‍ഹിയിലേക്കും സമരം വ്യാപിപ്പിക്കുമെന്നും മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം പ്രസിഡണ്ട് കെ എം ബഷീര്‍ പറഞ്ഞു. എംഡിഎഫ് ചീഫ് കോര്‍ഡിനേറ്ററും എയര്‍പ്പോര്‍ട്ട് അഡൈ്വസറി കമ്മറ്റി അംഗം ടിപിഎം ഹാഷിറാലിയും പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു. എം.ഡി.എഫ്. ഡല്‍ഹി ചാപ്റ്റര്‍ പ്രസിഡണ്ട് കാവുങ്ങല്‍ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി.
വിവിധ മതസംഘടനകളെ പ്രതിനീധികരിച്ച് മുഹമ്മദ് ബഷീര്‍ (കെ. എന്‍.എം), ഉസ്മാന്‍ റഹീം (എസ്.കെ.എസ്സ്. എസ്സ് എഫ് ), മുസ്തഫ മഞ്ചേരി, നൗഷാദ് ചെമ്പ്ര(സെക്ര :എം.ഡി.എഫ്താമരശ്ശേരി )ആസാദ് .കെ, സി.കെ. മുറയൂര്‍, സെയ്തലവി ബാവ (തബ്ലീക് ജമാഅ ത്ത്), സി.എന്‍. അബൂ ബക്കര്‍, നസീബ് രാമ നാട്ടുകര, രോണി ജോണ്‍, ഹമീദ് വാഴക്കാട് മുതലായവര്‍ പ്രസംഗിച്ചു. ഒ മോയിന്‍ റഷീദ് നന്ദി പറഞ്ഞു.
RELATED STORIES
രണ്ടാമത്തെ ലൈംഗിക പീഡന കേസിലും സിവിക് ചന്ദ്രന് ജാമ്യം
12 Aug 2022 7:14 AM GMTഹൃദയാഘാതം: താമരശ്ശേരി എസ്ഐ മരണപ്പെട്ടു
12 Aug 2022 6:45 AM GMT'വ്യാജ ഓഡിഷന് നടത്തി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു': പടവെട്ട്...
12 Aug 2022 6:37 AM GMTഇസ്രായേല്‍ നരനായാട്ട്: ഗസയെ ഈജിപ്ത് പിന്നില്‍നിന്ന് കുത്തിയോ?
12 Aug 2022 6:18 AM GMT'ന്നാ താന്‍ കേസ് കൊട്'; 'വഴിയില്‍ കുഴിയുണ്ട്' എന്ന പരസ്യവാചകം വെറും...
12 Aug 2022 5:18 AM GMTമരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര്‍ ബാങ്കിലെ ഇഡി പരിശോധനയില്‍...
12 Aug 2022 4:25 AM GMT