സ്ഥാനം കിട്ടിയേക്കും: കെ വി തോമസ് അയയുന്നു
'ചില ദുഃഖങ്ങളും പരിഭവങ്ങളും ഉണ്ടായിരുന്നു. പാര്‍ട്ടിയുമായി പ്രശ്‌നങ്ങളില്ല. പാര്‍ട്ടിയില്‍ പദവികള്‍ ചോദിക്കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ല' എന്നാണ് കെ.വി. തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

എറണാകുളം: സോണിയാ ഗാന്ധിയുടെ അനുനയത്തിനൊടുവില്‍ കോണ്‍ഗ്രസ് വിടില്ലെന്ന് ഉറപ്പിച്ച് കെ.വി.തോമസ്. കൊച്ചിയില്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനം അദ്ദേഹം റദ്ദാക്കി . ഇന്ന് തിരുവനന്തുപരത്ത് എഐസിസി പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്ന കെ വി തോമസ് കെപിസിസി യോഗത്തിലും പങ്കെടുക്കും. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ അനുനയ നീക്കത്തിനൊടുവില്‍ സോണിയാ ഗാന്ധി തന്നെ നേരിട്ട് വിളിച്ചതോടെയാണ് കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കെ വി തോമസ് നിലപാട് മാറ്റിയത്.
'ചില ദുഃഖങ്ങളും പരിഭവങ്ങളും ഉണ്ടായിരുന്നു. പാര്‍ട്ടിയുമായി പ്രശ്‌നങ്ങളില്ല. പാര്‍ട്ടിയില്‍ പദവികള്‍ ചോദിക്കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ല' എന്നാണ് കെ.വി. തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കെ.വി. തോമസിന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തതായാണ് സൂചന.തിരഞ്ഞെടുപ്പ് നിരീക്ഷകനായി എത്തുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രിയും എഐസിസി പ്രതിനിധിയുമായ അശോക് ഗെലോട്ടുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്നും അറിയുന്നു.
RELATED STORIES
ഷാജഹാന് വധം: ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 19 അംഗ സംഘം അന്വേഷിക്കും
15 Aug 2022 7:25 PM GMTപാഠ്യപദ്ധതിയിലെ ജെന്‍ഡര്‍ പൊളിറ്റിക്സ് നിര്‍ദ്ദേശം ഗുരുതരമായ സാമൂഹിക...
15 Aug 2022 6:56 PM GMT'ഭാരത മാതാവിനെ ഹിജാബണിയിച്ചു'; കുട്ടികളുടെ നാടകം വര്‍ഗീയ ആയുധമാക്കി...
15 Aug 2022 6:29 PM GMTബീഹാര്‍ മന്ത്രിസഭാ വികസനം ചൊവ്വാഴ്ച; പിന്നാക്ക വിഭാഗങ്ങള്‍ക്ക്...
15 Aug 2022 6:18 PM GMTകശ്മീരികള്‍ ദേശീയപതാക അംഗീകരിച്ചത് സ്വന്തം പതാകക്ക് ഭരണഘടനാപരമായ...
15 Aug 2022 6:01 PM GMTകുതിരവട്ടത്ത് നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍
15 Aug 2022 5:54 PM GMT