- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക 20ന്

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള കരട് വോട്ടര്‍പട്ടിക ജൂണ്‍ 20ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. അര്‍ഹരായ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ജൂലൈ നാല് വരെ അപേക്ഷ നല്‍കാം. അന്തിമ പട്ടിക ജൂലൈ 18ന് പ്രസിദ്ധീകരിക്കും.
2022 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കാം. www.lsgelection.kerala.gov.in സൈറ്റില്‍ ഓണ്‍ലൈനായി വേണം അപേക്ഷ നല്‍കേണ്ടത്. പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും ഓണ്‍ലൈന്‍ അപേക്ഷകളാണ് നല്‍കേണ്ടത്. പേര് നീക്കം ചെയ്യുന്നതിനുള്ള ആക്ഷേപങ്ങള്‍ ഫാറം അഞ്ചില്‍ നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ക്ക് നല്‍കണം.
മുനിസിപ്പാലിറ്റി ഓഫിസിലും താലൂക്ക് ഓഫിസിലും വില്ലേജ് ഓഫിസിലും കരട് പട്ടിക പ്രസിദ്ധീകരിക്കും. കമ്മീഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ പട്ടിക പ്രിസിദ്ധീകരിക്കും. പ്രവാസി ഭാരതീയര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. പാസ്‌പോര്‍ട്ടിലെ മേല്‍വിലാസം ഉള്‍ക്കൊള്ളുന്ന വാര്‍ഡിലാണ് പേര് ചേര്‍ക്കേണ്ടത്. വിദേശപൗരത്വം സ്വീകരിക്കാതെ വിദേശത്ത് താമസിക്കുകയും 2022 ജനുവരി 1 ന് 18 വയസ് പൂര്‍ത്തിയായവര്‍ക്കുമാണ് പേര് ചേര്‍ക്കാന്‍ യോഗ്യതയുള്ളത്. ഇതിന് www.lsgelection.kerala.gov.in സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടില്‍ ഒപ്പ് രേഖപ്പെടുത്തി പാസ്‌പോര്‍ട്ടിന്റെ കോപ്പി സഹിതം ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ടോ തപാലിലൂടെയോ ലഭ്യമാക്കുകയും വേണം.
RELATED STORIES
'പൊതു വേദിയില്‍ പട്ടിക വിഭാഗക്കാരെ അവഹേളിച്ചു': അടൂര്‍...
4 Aug 2025 7:13 AM GMTകോണ്‍ഗ്രസ് എംപിയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല പിടിച്ചുപറിച്ചു; സംഭവം ...
4 Aug 2025 7:04 AM GMTബസിന്റെ മല്‍സരയോട്ടം, കൊച്ചിയില്‍ ഓവര്‍ടേക്കിനിടെ ബൈക്ക് ഇടിച്ചിട്ടു;...
4 Aug 2025 6:58 AM GMT'യഥാര്‍ഥ ഇന്ത്യക്കാരനാണെങ്കില്‍ അങ്ങനെയൊന്നും പറയില്ലായിരുന്നു'; ഭാരത് ...
4 Aug 2025 6:48 AM GMTവെളിച്ചെണ്ണയില്‍ ആശ്വാസം; ഓണത്തിന് സബ്സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍...
4 Aug 2025 6:34 AM GMTമുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതി; ഇനിയും അംഗീകാരം ലഭിക്കാതെ നിരവധി...
4 Aug 2025 6:21 AM GMT