മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. മൂന്നാഴ്ച നീണ്ടുനിന്ന പരസ്യപ്രചരണത്തിനും ഒരുദിവസത്തെ നിശബ്ദപ്രചരണത്തിനും ശേഷമാണ് മട്ടന്നൂര്‍ നഗരസഭയിലെ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തിയത്. രാവിലെ എഴിന് ആരംഭിച്ച പോളിങ് വൈകീട്ട് ആറുവരെ നീളും. 35 പോളിങ് സ്‌റ്റേഷനുകളായി ആകെ 38,811 വോട്ടര്‍മാരാണുള്ളത്. എല്ലാ ബൂത്തിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ വോട്ടിങ് മെഷീനുകള്‍ മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌ട്രോങ് റൂമില്‍ പോലിസ് കാവലില്‍ സൂക്ഷിക്കും. 22ന് രാവിലെയാണ് വോട്ടെണ്ണല്‍.
ഓരോ ബൂത്തിലും ഒരു പ്രിസൈഡിങ് ഓഫിസര്‍, ഒരു ഫസ്റ്റ് പോളിങ് ഓഫിസര്‍, രണ്ട് പോളിങ് ഓഫിസര്‍മാര്‍, ഒരു പോളിങ് അസിസ്റ്റന്റ് എന്നിങ്ങനെ അഞ്ച് പേരാണുള്ളത്. 175 പോളിങ് ഉദ്യോഗസ്ഥരെയും റിസര്‍വ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിട്ടുള്ളത്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ്ങും വീഡിയോഗ്രാഫിയും സുഗമവും സമാധാനപരവുമായ തിരഞ്ഞെടുപ്പിനുള്ള ക്രമസമാധാനപാലന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ്ങും വീഡിയോഗ്രാഫിയുമുണ്ടാവും.
പ്രശ്‌നബാധിത ബൂത്തുകളില്‍ കൂടുതല്‍ പോലിസ് സേനയെ വിന്യസിക്കും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഒബ്‌സര്‍വര്‍മാര്‍ നേരിട്ട് നിരീക്ഷിക്കും. പുതിയ ഭരണസമിതി സപ്തംബര്‍ 11ന് അധികാരമേല്‍ക്കും. വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക് തുടങ്ങി ഏതെങ്കിലുമൊന്ന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
RELATED STORIES
പുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTകൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു;...
27 May 2023 11:01 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMTമണിപ്പൂര്‍ പാഠമായി കാണണം; രാജ്യം മുഴുവന്‍ അനുഭവിക്കേണ്ടി വരുമെന്ന്...
27 May 2023 7:38 AM GMTആലപ്പുഴ വണ്ടാനം മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ഗോഡൗണില്‍ തീപിടിത്തം
27 May 2023 4:19 AM GMTപോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിഐയ്ക്ക്...
26 May 2023 2:18 PM GMT