Latest News

പ്രീമിയര്‍ ലീഗ്; ലീഡ് തുടരാന്‍ ലിവര്‍പൂള്‍; സിറ്റിക്ക് ന്യൂകാസില്‍ പരീക്ഷണം

ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ലെസ്റ്ററിന് 29 പോയിന്റും സിറ്റിക്ക് 28 പോയിന്റുമാണുള്ളത്.

പ്രീമിയര്‍ ലീഗ്; ലീഡ് തുടരാന്‍ ലിവര്‍പൂള്‍; സിറ്റിക്ക് ന്യൂകാസില്‍ പരീക്ഷണം
X

ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് തീപ്പാറും പോരാട്ടങ്ങള്‍. വമ്പന്‍ പോരാട്ടങ്ങള്‍ക്കായി മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി, ടോട്ടന്‍ഹാം എന്നിവരാണ് ഇന്നിറങ്ങുന്നത്. ആദ്യ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ന്യൂകാസിലിനെ നേരിടും. മൂന്നാം സ്ഥാനത്തുള്ള സിറ്റിക്ക് കിരീടപോരാട്ടത്തിലേക്ക് കുതിക്കാന്‍ ലെസ്റ്റര്‍ സിറ്റിയെ പിന്നിടണം. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ലെസ്റ്ററിന് 29 പോയിന്റും സിറ്റിക്ക് 28 പോയിന്റുമാണുള്ളത്. ഇന്നത്തെ ജയത്തോടെ അവര്‍ക്ക് ലെസ്റ്ററിന് വീഴ്ത്തി രണ്ടില്‍ തിരിച്ചെത്താം. ന്യൂകാസിലിന്റെ ഹോം ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ആറു മണിക്കാണ് മല്‍സരം.

മറ്റൊരു പ്രധാനപ്പെട്ട മല്‍സരത്തില്‍ ലിവര്‍പൂള്‍ ബ്രിങ്ടണെയാണ് നേരിടുന്നത്. ഒന്നാം സ്ഥാനത്തെ് ലീഡ് വര്‍ദ്ധിപ്പിക്കാനാണ് ലിവര്‍പൂള്‍ ഇന്നിറങ്ങുക. നാലാം സ്ഥാനത്തുള്ള ചെല്‍സി വെസ്റ്റ്ഹാമുമായി കൊമ്പുകോര്‍ക്കും. ജയപരമ്പര തുടരാന്‍ തന്നെയാണ് ചെല്‍സിയും ഇന്നിറങ്ങുക. പുതിയ കോച്ച് മൗറീഞ്ഞോയുടെ കീഴില്‍ ജയത്തോടെ തുടങ്ങിയ ടോട്ടന്‍ഹാം ഇന്ന് അതാവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് ബേണ്‍മൗത്തിനെ നേരിടുക. ടോട്ടന്‍ഹാം ലീഗില്‍ 10ാം സ്ഥാനത്താണ്. മറ്റ് മല്‍സരങ്ങളില്‍ സൗത്താംപ്ടണ്‍ വാറ്റ്‌ഫോഡിനെയും ബേണ്‍ലി ക്രിസ്റ്റല്‍ പാലസിനെയും നേരിടും. മല്‍സരങ്ങള്‍ ഇന്ത്യന്‍ സമയം ഒമ്പത് മണിയോടെ തുടങ്ങും.

Next Story

RELATED STORIES

Share it