Latest News

ബീഹാറിലെ ഡല്‍ഹി-കൊല്‍ക്കത്ത ദേശീയ പാതയില്‍ വന്‍ ഗാതാഗത കുരുക്ക്

നാലുദിവസമായി നീളുന്ന കുരുക്കില്‍പ്പെട്ട് നിരവധി യാത്രികരാണ് വലഞ്ഞത്‌

ബീഹാറിലെ ഡല്‍ഹി-കൊല്‍ക്കത്ത ദേശീയ പാതയില്‍ വന്‍ ഗാതാഗത കുരുക്ക്
X

ന്യൂഡല്‍ഹി: ബീഹാറിലെ ഡല്‍ഹി-കൊല്‍ക്കത്ത ദേശീയ പാതയില്‍ വന്‍ ഗാതാഗത കുരുക്ക്. നാലുദിവസമായി നീളുന്ന കുരുക്കില്‍പ്പെട്ട് നിരവധി യാത്രികരാണ് വലഞ്ഞത്‌. റോഹ്താസില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള ഓറംഗബാദ് വരെ ഗതാഗതക്കുരുക്ക് നീണ്ട് കിടക്കുകയാണ്. 24 മണിക്കൂറില്‍ വെറും അഞ്ച് കിലോമീറ്റര്‍ താണ്ടാന്‍ മാത്രമാണ് സാധിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ബീഹാറിലെ റോഹ്താസ് ജില്ലയില്‍ കനത്ത മഴ പെയ്തതിനെത്തുടര്‍ന്ന് വിവിധ റോഡുകളില്‍ ഉണ്ടായ വെള്ളക്കെട്ടും റോഡുകളില്‍ കുഴികള്‍ നിറഞ്ഞതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പ്രാദേശിക ഭരണകൂടം നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമാണ്. ദേശീയ പാത അധികൃതരോ റോഡ് നിര്‍മാണ കമ്പനിയോ ഗതാഗതക്കുരുക്ക് മാറാനുള്ള നടപടിയെടുക്കുന്നില്ലെന്നാണ് വാഹന യാത്രികര്‍ പരാതിപ്പെടുന്നത്.

Next Story

RELATED STORIES

Share it