Latest News

ഗുരുഗ്രാമില്‍ വന്‍ അഗ്നി ബാധ

ഗുരുഗ്രാമില്‍ വന്‍ അഗ്നി ബാധ
X

മനേസര്‍: ഗുരുഗ്രാമിലെ മനേസറില്‍ മാലിന്യക്കൂമ്പാരത്തില്‍ വന്‍ തീപിടിത്തം.ഡല്‍ഹി എന്‍സിആറില്‍ ഉണ്ടായ വന്‍ പൊടിക്കാറ്റിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് റിപോര്‍ട്ട്.തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.ആളപായമുണ്ടായതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

മനേസറിലെ സെക്ടര്‍ 6 ന് സമീപമാണ് സംഭവം. പെട്ടെന്ന് ഒരു വലിയ പ്രദേശത്തേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.35 ഓളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തുണ്ട്.തീപിടിത്തത്തിന്റെ കാരണം സ്ഥിരീകരിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

Next Story

RELATED STORIES

Share it