ലോകത്തിന്റെ മുതുമുത്തച്ഛന്‍ മസാസോ നൊനാകാ അന്തരിച്ചു
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് രേഖകള്‍ പ്രകാരം 1905 ജൂലൈയിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.
BY SRF20 Jan 2019 2:22 PM GMT

X
SRF20 Jan 2019 2:22 PM GMT
ടോക്കിയോ: ലോകത്തിന്റെ മുതുമുത്തച്ഛന്‍ ജപ്പാന്‍ സ്വദേശിയായ മസാസോ നൊനാകാ (113) അന്തരിച്ചു. റൈറ്റ് സഹോദരന്‍മാര്‍ ചരിത്രത്തില്‍ ആദ്യമായി വിമാനം പറത്തി രണ്ടു വര്‍ഷത്തിനു ശേഷമാണ് ഇദ്ദേഹത്തിന്റെ ജനനം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് രേഖകള്‍ പ്രകാരം 1905 ജൂലൈയിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആപേക്ഷികാ സിദ്ധാന്തവുമായി ബന്ധപ്പെട്ട തന്റെ സ്‌പെഷ്യല്‍ തിയറി പ്രസിദ്ധീകരിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. സ്പാനിയാര്‍ഡ് ഫ്രാന്‍സിസ്‌കോ നൂനസ് ഒലിവേറയുടെ മരണത്തിനു ശേഷമാണ് ലോകത്തെ ഏറ്റവും പ്രായംകൂടിയ വ്യക്തിയായി ഗിന്നസ് അധികൃതര്‍ നൊനാക്കയെ തിരഞ്ഞെടുത്തത്. ആറു സഹോദരങ്ങളും ഒരു സഹോദരിയുമാണ് നൊനാക്കക്കുള്ളത്. 1931ലെ വിവാഹിതനായ ഇദ്ദേഹത്തിന് അഞ്ചു കുട്ടികളാണുള്ളത്.
Next Story
RELATED STORIES
സംഘപരിവാര നുണക്കഥ പൊളിഞ്ഞു; യുപിയില്‍ നാല് ക്ഷേത്രങ്ങളും 12...
10 Jun 2023 5:45 AM GMTആമസോണ്‍ കാട്ടില്‍ കാണാതായ നാല് 4 കുട്ടികളെയും 40 ദിവസത്തിനു ശേഷം...
10 Jun 2023 4:58 AM GMTപുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMT