- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മറാത്ത സംവരണം: ഇടപെടല്‍ ആവശ്യപ്പെട്ട് ഉദ്ദവ് താക്കറെ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: മറാത്ത സംവരണ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇന്ന് പ്രധാനമന്ത്രിയെ കാണും. മുഖ്യമന്ത്രിയോടൊപ്പം ഉപമുഖ്യമന്ത്രി അജിത് പവാര്‍, മന്ത്രി അശോക് ചവാന്‍ എന്നിവരും ഇന്ന് രാവിലെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
തിങ്കളാഴ്ച മുംബൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രധാനമന്ത്രിയെ കാണുമെന്ന് ആഭ്യന്തര മന്ത്രി ദിലീപ് വല്‍സെ പറഞ്ഞിരുന്നു. മറാത്ത സംവരണ വിഷയത്തിനു പുറമെ മറ്റ് ഒബിസി സംവരണവും ടൗട്ടെ ചുഴലിക്കാറ്റ് പുനഃരധിവാസ പ്രശ്‌നവും ഉദ്ദവ് പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും.
മറാത്ത സംവരണ വിഷയത്തിലും മറാത്ത സമുദായത്തെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്ക സമുദായമായി പരിഗണിക്കുന്ന വിഷയത്തിലും ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് ഉദ്ദവ് താക്കറെ കഴിഞ്ഞ മാസം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. വിദ്യാഭ്യാസം രംഗത്ത് 12ഉം തൊഴിലില്‍ 13ഉം ശതമാനം സംവരണമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
മറാത്ത സമുദായത്തെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്ക സമുദായി കണക്കാക്കാനാവില്ലെന്ന് കഴിഞ്ഞ മാസമാണ് സുപ്രിംകോടതിയുടെ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എല്‍ നാഗേശ്വര്‍ റാവു, എസ് അബ്ദുള്‍ നസീര്‍, ഹേമന്ത് ഗുപ്ത, രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ച് വിധിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















