Latest News

മാപ്പിളപ്പാട്ടെഴുത്ത് മത്സരം: അവസാന തിയ്യതി 27

മാപ്പിളപ്പാട്ടെഴുത്ത് മത്സരം: അവസാന തിയ്യതി 27
X
മലപ്പുറം: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവത്തിന്റെ ഭാഗമായി മാപ്പിള കലാ അക്കാദമി യുവ പാട്ടെഴുത്തുകാര്‍ക്കായി മാപ്പിളപ്പാട്ടെഴുത്ത് മത്സരം സംഘടിപ്പിക്കും. ഫെബ്രുവരി 27 വരെ രചനകള്‍ സ്വീകരിക്കും.


1921 ലെ മലബാര്‍ സമരം ഇതിവൃത്തമായ രചനകളാണ് അയക്കേണ്ടത്. മാപ്പിളപ്പാട്ട് ഇശലിലും രചനാ നിയമങ്ങള്‍ പാലിച്ചുമാകണം രചനകള്‍. പ്രായപരിധി 25 - 45. തെരഞ്ഞെടുക്കപ്പെടുന്ന 10 രചനകള്‍ 'രണ വീചികള്‍ 'എന്ന ഓഡിയോ സി ഡിയായി അക്കാദമി പുറത്തിറക്കും. സെക്രട്ടറി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി, കൊണ്ടോട്ടി പി.ഒ .673638.എന്ന വിലാസത്തിലാണ് രചനകള്‍ അയക്കേണ്ടത്.

ഫോണ്‍: 04832711432





Next Story

RELATED STORIES

Share it