Latest News

സ്‌റ്റേഷന്‍ മര്‍ദ്ദന വിവാദം; പോലിസിന് മാവോയിസ്റ്റ് ഭീഷണി

സ്‌റ്റേഷന്‍ മര്‍ദ്ദന വിവാദം; പോലിസിന് മാവോയിസ്റ്റ് ഭീഷണി
X

കുന്നംകുളം: സ്‌റ്റേഷനില്‍ നടന്ന മര്‍ദ്ദനവുമായി ബന്ധപ്പെട്ട് കുന്നംകുളം പോലിസിന് മാവോയിസ്റ്റ് ഭീഷണി. മാവോയിസ്റ്റ് നേതാവ് എസ് രാധാകൃഷ്ണന്റെ പേരിലുള്ള ഭീഷണിക്കത്താണ് സ്‌റ്റേഷന്‍ സിഐയ്ക്ക് ലഭിച്ചത്. പോലിസ് രാഷ്ട്രീയം മാറ്റിവെച്ച് പ്രവര്‍ത്തിക്കണമെന്നും പോലിസിന്റെ മൂന്നാം മുറ പൂര്‍ണമായും അവസാനിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭീഷണിക്കത്ത് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കത്തിന്റെ പിന്നില്‍ മാവോയിസ്റ്റ് നേതാക്കള്‍ തന്നെയാണോ എന്നതിനായി പോലിസ് അന്വേഷണം ആരംഭിച്ചു.

കുന്നംകുളം കസ്റ്റഡി മര്‍ദ്ദനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് ഭീഷണിക്കത്ത് ലഭിച്ചത്. 2023 ഏപ്രില്‍ 5നു യൂത്ത് കോണ്‍ഗ്രസ്സ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വിഎസ് സുജിത്തിനെ സ്‌റ്റേഷനില്‍ എത്തി പോലിസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായിരുന്നു സംഭവം.

സംഭവത്തിന് പിന്നാലെ എസ്‌ഐ നൂഹ്മാന്‍, സീനിയര്‍ സിപിഒ ശശീന്ദ്രന്‍, സിപിഒമാരായ സജീവന്‍, സന്ദീപ് എന്നിവര്‍ അടക്കമുള്ള നാല് പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it