- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാവോവാദി നേതാവ് ശ്രീമതി തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ പിടിയില്‍
കേരള, തമിഴ്‌നാട് അതിര്‍ത്തിയിലെ മാങ്കര കണുവായിയില്‍ നിന്നാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഇവരെ പിടികൂടിയത്. പ്രദേശത്തെ വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പോലിസ് പറയുന്നു. എന്നാല്‍, വനത്തില്‍ വെച്ചാണ് പിടിയിലായതെന്നും റിപോര്‍ട്ടുകളുണ്ട്.

കോഴിക്കോട്: മാവോവാദി നേതാവ് ശ്രീമതി പിടിയില്‍. കേരള, തമിഴ്‌നാട് അതിര്‍ത്തിയിലെ മാങ്കര കണുവായിയില്‍ നിന്നാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഇവരെ പിടികൂടിയത്. പ്രദേശത്തെ വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പോലിസ് പറയുന്നു. എന്നാല്‍, വനത്തില്‍ വെച്ചാണ് പിടിയിലായതെന്നും റിപോര്‍ട്ടുകളുണ്ട്. 2019 ആഗസ്ത് 28, 29 തിയ്യതികളില്‍ മഞ്ചിക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ട് നടത്തിയ വെടിവയ്പില്‍ നാലു മാവോവാദികള്‍ കൊല്ലപ്പെട്ടിരുന്നു.
ഇതിനു പിന്നാലെ മേഖലയില്‍ പോലിസ് തിരച്ചില്‍ നടത്തിവരികയാണ്. കര്‍ണാടക ചിക്കമംഗളൂരു സ്വദേശിനിയായ ശ്രീമതി കഴിഞ്ഞ ഒക്ടോബര്‍ അവസാനം മഞ്ചക്കണ്ടിയില്‍ നടന്ന പോലിസുമായുള്ള ഏറ്റമുട്ടലില്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണ് പോലിസ് പറയുന്നത്.ഏറ്റുമുട്ടലില്‍ ശ്രീമതി കൊല്ലപ്പെട്ടതായാണ് പോലിസ് കരുതിയിരുന്നത്. എന്നാല്‍ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിയാത്തതിനെ തുടര്‍ന്ന് അവര്‍ രക്ഷപ്പെട്ടതായി പോലിസ് കണ്ടെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. നേരത്തെ തണ്ടര്‍ബോള്‍ട്ട് ശ്രീമതിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഏറെകാലമായി കബനി ദളത്തിനു വേണ്ടി അട്ടപ്പാടി കേന്ദ്രീകരിച്ചാണ് ശ്രീമതി പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ക്ക് അഞ്ച് വയസ്സുള്ള കുഞ്ഞുണ്ട്. വെടിവയ്പിനിടെ രക്ഷപ്പെട്ടെന്നു കരുതുന്ന മാവോവാദി നേതാവ് ദീപക് എന്ന ചന്ദുവിനെ നവംബര്‍ ഒമ്പതിന് ആനക്കട്ടിക്ക് സമീപം വെച്ച് തമിഴ്‌നാട് ടാസ്‌ക് ഫോഴ്‌സ് പിടികൂടിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















