മാവോവാദി നേതാവ് പ്രശാന്ത് ബോസും ഭാര്യ ഷീല മറാണ്ഡിയും അറസ്റ്റില്‍

ഹൈദരാബാദ്: സിപിഐ മാവോവാദി നേതൃനിരയിലെ പ്രമുഖനായ പ്രശാന്ത് ബോസും ഭാര്യ ഷീല മറാണ്ഡിയും അറസ്റ്റിലായി. ജാര്‍ഖണ്ഡ് പോലിസാണ് അറസ്റ്റ് ചെയ്തത്.
സിപിഐ മാവോവാദി പോളിറ്റ് ബ്യൂറോ അംഗം, സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. 2004ലെ സിപിഐ മാവോവാദി രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ചു. സിപിഐ മാവോവാദി പാര്‍ട്ടിയില്‍ ലയിച്ച എംസിസിഐയുടെ പ്രമുഖ നേതാവായിരുന്നു കൃഷ്ണ ദാ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രശാന്ത് ബോസ്.
ഏറെ നാളായി രോഗബാധിതനായിരുന്നു. 75 വയസ്സായി. നിര്‍ഭയ്, കിഷന്‍, കാജല്‍, മഹേഷ് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നുണ്ട്. ബംഗാള്‍ സ്വദേശിയാണ്.
ഷീല മറാണ്ഡിയും മാവോവാദി നേതൃനിരയിലെ പ്രമുഖയാണ്. സെന്‍ട്രല്‍ കമ്മിറ്റി അംഗമാണ്. 2006ല്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് ജയില്‍ മോചിതയായി. അഞ്ച് വര്‍ഷം മുമ്പാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. ജാര്‍ഖണ്ഡ് സ്വദേശിയാണ്. ആഷ, ബുധിനി, ഗുഡ്ഡി എന്നീ പേരുകളിലും അറിയപ്പെടുന്നു.
RELATED STORIES
ജിഎസ്ടി: സുപ്രിംകോടതി വിധി കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്...
19 May 2022 10:54 AM GMTസോഷ്യല് ഫോറം ഐസിബിഎഫ് ഇന്ഷൂറന്സ് ഡ്രൈവ് സംഘടിപ്പിച്ചു; ഗോള്ഡ്...
19 May 2022 10:51 AM GMTയുനെസ്കോയുടെ ആഗോളവിജ്ഞാന നഗരത്തില് ഇടംപിടിച്ച് പൂര നഗരി
19 May 2022 10:41 AM GMTമഴക്കെടുതി: അടിയന്തര പ്രവര്ത്തികള്ക്കായി 6.60 കോടി അനുവദിച്ചതായി...
19 May 2022 10:35 AM GMTഡീസലിന് അധിക വില;കെഎസ്ആര്ടിസിയുടെ ഹരജിയില് കേന്ദ്രസര്ക്കാരിന്...
19 May 2022 10:33 AM GMTതട്ടം പിടിച്ച് വലിക്കല്ലേ...: അതേ, ഇനി നമ്മള് കോടതികളെയും ഭരണഘടന...
19 May 2022 10:09 AM GMT