Latest News

മങ്കട എഇഒയെ ചെറുകുളമ്പ കെഎസ്‌കെഎം യുപി സ്‌കൂളിന്റെ താല്‍ക്കാലിക മാനേജറായി നിയമിച്ചു

മങ്കട എഇഒയെ ചെറുകുളമ്പ കെഎസ്‌കെഎം യുപി സ്‌കൂളിന്റെ താല്‍ക്കാലിക മാനേജറായി നിയമിച്ചു
X

മങ്കട: ചെറുകുളമ്പ കെഎസ്‌കെഎം യുപി സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിനായി സ്‌കൂളിന്റെ ഭരണച്ചുമതല മങ്കട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ ചുമതലപ്പെടുത്തിക്കൊണ്ട് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സ്‌കൂളിന്റെ നിലവിലുള്ള മാനേജറായ ശരീഫാ ഫാത്തിമാ മുല്ലബീവി മകനായ സയ്യിദ് ഹാശിം കെവികെയെ അഞ്ച് വര്‍ഷത്തേക്ക് മാനേജറായി നിയമിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മറ്റവകാശികള്‍ അവരുടെ അറിവോടെയല്ല ഈ നിയമനമെന്ന് കാണിച്ച് പരാതി സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശ, അവകാശികളുടെ സമ്മതപത്രം എന്നിവ ഹാജരാക്കാന്‍ ഉപജില്ലാ ഓഫീസര്‍ ആവശ്യപ്പെട്ടു. ഈ സ്‌കൂളിന് സ്വത്തവകാശികളായി മറ്റാരുമില്ലെന്ന് സയ്യിദ് ഹാശിം കെവികെ മറുപടി നല്‍കിയെങ്കിലും മറ്റവകാശികളുടെ പരാതിയുള്ളതിനാല്‍ പരിഗണിക്കാനായില്ല.

ശരീഫാ ഫാത്തിമാ മുല്ലബീവി സ്‌കൂളിന്റെ സ്വത്തവകാശം സയ്യിദ് ഹാശിം കെവികെക്ക് കൈമാറി. എന്നാല്‍ യുപി സ്‌കൂളില്‍ നിന്നും ഹൈസ്‌കൂളിലേക്ക് പ്രമോഷന്‍ നല്‍കാതിരിക്കുന്നതിനായി പിതാവ് തന്റെ സ്വത്ത് മാതാവിന്റെ പേരിലേക്ക് മാറ്റി നല്‍കിയതാണെന്ന് കാണിച്ച് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് അഞ്ച് മക്കളും കൂടി പെരിന്തല്‍മണ്ണ മുന്‍സിഫ് കോടതിയില്‍ ഫയല്‍ ചെയ്ത സിവില്‍ കേസ് നിലവിലുള്ളതിനാല്‍ പ്രസ്തുത വ്യവഹാരം പരിഗണിച്ച് ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നതിനാല്‍ സ്‌കൂളിന്റെ ദൈനംദിന ഭരണച്ചുമതല മങ്കട ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍ക്ക് കൈമാറിക്കൊണ്ട് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

Next Story

RELATED STORIES

Share it