Latest News

മഞ്ചേരി ജനറല്‍ ആശുപത്രി പുനസ്ഥാപിക്കണം: എസ്കെഎസ്എസ്എഫ്

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് നിലവില്‍ വന്നപ്പോള്‍ ഇല്ലാതായ ജനറല്‍ ആശുപത്രി പുനസ്ഥാപിക്കുന്നത് ജില്ലയുടെ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ സഹായകരമാവും.

മഞ്ചേരി ജനറല്‍ ആശുപത്രി പുനസ്ഥാപിക്കണം: എസ്കെഎസ്എസ്എഫ്
X

മലപ്പുറം: മഞ്ചേരിയില്‍ നിലവിലുണ്ടായിരുന്ന ജില്ലയിലെ ഏക ജനറല്‍ ആശുപത്രി പുനസ്ഥാപിക്കണമെന്ന് എസ്‌കെഎസ്എസ്എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് നിലവില്‍ വന്നപ്പോള്‍ ഇല്ലാതായ ജനറല്‍ ആശുപത്രി പുനസ്ഥാപിക്കുന്നത് ജില്ലയുടെ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ സഹായകരമാവും.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയില്‍ ചികില്‍സാ രംഗത്ത് സര്‍ക്കാര്‍ മേഖലയില്‍ ആവശ്യമായ സംവിധാനങ്ങളില്ല. പുതിയ സൗകര്യങ്ങളുണ്ടാവുമ്പോള്‍ നിലവിലുള്ള സൗകര്യങ്ങള്‍ ഇല്ലാതായിക്കൂടാ. ആരോഗ്യമേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ ഉറപ്പുവരുത്താനും കുറവുകള്‍ പരിഹരിക്കാനും കൂട്ടായ പരിശ്രമങ്ങളുണ്ടാവണം. ജില്ലയുടെ സമഗ്ര ആരോഗ്യ പുരോഗതിക്കായി എസ്‌കെഎസ്എസ്എഫ് അവകാശ പത്രിക തയാറാക്കും.

തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കമ്മിറ്റിക്കു കീഴില്‍ സമിതിക്ക് രൂപം നല്‍കി. പാണക്കാട് ഹാശിറലി ശിഹാബ് തങ്ങള്‍, സത്താര്‍ പന്തലൂര്‍, ശമീര്‍ ഫൈസി ഒടമല, ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി, ഡോ.തിഫ്‌ലു റഹ്മാന്‍, ഡോ.അഷ്‌റഫ് വാഴക്കാട്, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, അബ്ദുറഹ്മാന്‍ തോട്ടപൊയില്‍, ഇസ്മാഈല്‍ അരിമ്പ്ര, യൂനുസ് ഫൈസി വെട്ടുപാറ, കബീര്‍ ആലുങ്ങല്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

Next Story

RELATED STORIES

Share it