മോദി വിമര്‍ശനത്തിന് ജയിലിലടച്ച മണിപ്പൂരി മാധ്യമപ്രവര്ത്തകന് ആശുപത്രിയില്‍
ഇംഫാല്‍: മോദിയെ വിമര്‍ശിച്ചതിന് ദേശ സുരക്ഷാ നിയമം ഉപയോഗിച്ച് ജയിലിലടച്ച മണിപ്പൂരി മാധ്യമപ്രവര്ത്തകന് കിഷോര്‍ കുമാര്‍ വാങ്കേമിനെ ആരോഗ്യം വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരെണ്‍ സിങിനെയും വിമര്‍ശിച്ചതിനാണ് നവംബര്‍ 27 മുതല്‍ 39കാരനായ കിഷോര്‍ കുമാറിനെ ജയിലിലടച്ചത്. ഇംഫാലിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജെഐഎംഎസ് ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, കിഷോര്‍ കുമാറിന് അസുഖമാണെന്ന് അഭിഭാഷകനില്‍ നിന്നാണ് അറിഞ്ഞതെന്നും അഭിഭാഷകനെ ജയില്‍ അധികൃതരാണ് അറിയിച്ചതെന്നും കിഷോര്‍ കുമാറിന്റെ ഭാര്യ രഞ്ജിത എലംങ്ബാം ദ വയറിനോട് പറഞ്ഞു. ആശുപത്രിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണെന്നും തന്നേയും തന്റെ സഹോദരനേയും കിഷോറിനെ കാണാന്‍ അനുവദിച്ചിട്ടില്ലായെന്നും അവര്‍ ആരോപിച്ചു.
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT