Latest News

ലീഗ് കപ്പ് സെമി; യുണൈറ്റഡ്‌ സിറ്റിക്കെതേിരേ; ലെസ്റ്ററിന് വില്ല എതിരാളി

കഴിഞ്ഞ ആഴ്ച പ്രീമിയര്‍ ലീഗില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജയം യുനൈറ്റഡിനൊപ്പമായിരുന്നു.

ലീഗ് കപ്പ് സെമി; യുണൈറ്റഡ്‌ സിറ്റിക്കെതേിരേ; ലെസ്റ്ററിന് വില്ല എതിരാളി
X

സ്റ്റാംഫോഡ്: ഇംഗ്ലിഷ് ലീഗ് കപ്പ് (കാര്‍ബോ )സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ ഡെര്‍ബി പോരാട്ടം. ആദ്യ സെമിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. കഴിഞ്ഞ ആഴ്ച പ്രീമിയര്‍ ലീഗില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജയം യുനൈറ്റഡിനൊപ്പമായിരുന്നു. ഇന്ന് നടന്ന ക്വാര്‍ട്ടറില്‍ കോള്‍ചെസ്റ്ററിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് യുനൈറ്റഡ് ഫൈനലില്‍ പ്രവേശിച്ചത്. മാര്‍ഷ്യല്‍, റാഷ്‌ഫോഡ് എന്നിവരാണ് യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തത്. ഒരു ഗോള്‍ കോള്‍ചെസ്റ്ററിന്റെ സെല്‍ഫായിരുന്നു. ഓക്‌സഫോഡ് യുനൈറ്റഡിനെ 3-1ന് തോല്‍പ്പിച്ചാണ് സിറ്റിയുടെ സെമി പ്രവേശനം. മല്‍സരത്തില്‍ റഹീം സ്റ്റെര്‍ലിങ് ഇരട്ട ഗോള്‍ നേടി. കാന്‍സെലോ സിറ്റിയുടെ ആദ്യ ഗോളും നേടി. മറ്റൊരു സെമിയില്‍ ആസ്റ്റണ്‍വില്ല ലെസ്റ്ററിനെ നേരിടും. ലിവര്‍പൂളിന്റെ രണ്ടാം നിര ടീമിനെ തോല്‍പ്പിച്ചാണ് വില്ലയുടെ സെമി പ്രവേശനം. എവര്‍ട്ടണെ 2-2(4-2 പെനാല്‍റ്റി) തോല്‍പ്പിച്ചാണ് ലെസ്റ്റര്‍ സെമിയില്‍ കടന്നത്. ജനുവരി ഏഴിനാണ് സെമി ആദ്യപാദ പോരാട്ടം.


Next Story

RELATED STORIES

Share it