Latest News

ആംബുലന്‍സില്‍ കുടുങ്ങി രോഗി മരിച്ച സംഭവം; ജീവനക്കാരുടെ വീഴ്ചയല്ലെന്ന് ഡിഎംഒ

ആബുലന്‍സിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നതായും,രോഗിക്കൊപ്പം ഡോക്ടറും അകത്തുണ്ടായിരുന്നെന്നും റിപോര്‍ട്ടില്‍ പറയുന്നു

ആംബുലന്‍സില്‍ കുടുങ്ങി രോഗി മരിച്ച സംഭവം; ജീവനക്കാരുടെ വീഴ്ചയല്ലെന്ന് ഡിഎംഒ
X

കോഴിക്കോട്: അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടു പോയ രോഗി ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാകാതെ ചികില്‍സ വൈകി മരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഡിഎംഒയുടെ റിപോര്‍ട്ട്. ആബുലന്‍സിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നതായും,രോഗിക്കൊപ്പം ഡോക്ടറും അകത്തുണ്ടായിരുന്നെന്നും റിപോര്‍ട്ടില്‍ പറയുന്നു.സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

ഫറോക്ക് സ്വദേശി കോയമോനാണ് മരിച്ചത്.ഇന്നലെ ഉച്ചയോടെ വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ കോയമോനെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ബീച്ച് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് ആംബുലന്‍സില്‍ കൊണ്ടു പോയി.മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴാണ് ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാതെ വന്നത്. ഏകേദശം അരമണിക്കൂറോളം സമയം വാതില്‍ തുറക്കാന്‍ കഴിയാതെ രോഗി ആംബുലന്‍സില്‍ കുടുങ്ങി. തുടര്‍ന്ന് വാതില്‍ വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെടുത്തത്.പുറത്തെടുത്ത രോഗിയെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ മരിച്ചനിലയിലായിരുന്നുവെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കുന്ന വിവരം.

Next Story

RELATED STORIES

Share it