Top

കൊവിഡ് മുക്തനായ കുളത്തുപുഴ സ്വദേശി മരിച്ചു

കുളത്തുപുഴ സ്വദേശി പത്മനാഭനാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കൊവിഡ് മുക്തനായ കുളത്തുപുഴ സ്വദേശി മരിച്ചു
X

കൊല്ലം: കൊല്ലത്ത് കൊവിഡ് മുക്തമായ ആള്‍ മരിച്ചു. കൊല്ലം കുളത്തുപുഴ സ്വദേശി പത്മനാഭനാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കൊവിഡ് സ്ഥിരികരിച്ചതിനാല്‍ കുറെ ദിവസമായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തമിഴ്നാട്ടില്‍ പോയി വന്ന കുളത്തുപ്പുഴ സ്വദേശിയില്‍ നിന്നാണ് ഇയാള്‍ക്ക് കൊവിഡ് വൈറസ് ബാധയുണ്ടായത്. കൊല്ലത്ത് ഇന്നലെ രോഗം ഭേദമായ ഒന്‍പതു പേരില്‍ ഒരാളായിരുന്നു പത്മനാഭന്‍. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളതിനാല്‍ ഇയാളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നില്ല. എട്ടുപേരെ മാത്രമാണ് വിട്ടയച്ചത്. ഇന്നലെ രാത്രി 9:10 ഓടെയായിരുന്നു മരണം. കൊവിഡ് മൂലമല്ല, ഹൃയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Next Story

RELATED STORIES

Share it