Latest News

ബൈക്കില്‍ നിന്ന് വീണ് പരുക്കേറ്റ് മരിച്ചു

വേങ്ങര എസ് എസ് റോഡിലെ പരേതനായ ചെറുവളപ്പില്‍ അബ്ദുര്‍റഹ്മാന്റെ മകന്‍ ഇല്ല്യാസ് (44) ആണ് മരിച്ചത്.

ബൈക്കില്‍ നിന്ന് വീണ് പരുക്കേറ്റ് മരിച്ചു
X

വേങ്ങര: ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ആള്‍ മരിച്ചു. വേങ്ങര എസ് എസ് റോഡിലേ പരേതനായ ചെറുവളപ്പില്‍ അബ്ദുറഹ്മാന്റെ മകന്‍ ഇല്ല്യാസ് (44) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ പൂച്ചോലമാട് വേങ്ങര റോഡില്‍ വെട്ടുതോട് ഇറക്കത്തിലാണ് അപകടം. ഇല്യാസ് ഓടിച്ച ബൈക്കില്‍ നിന്ന് തല കറങ്ങി വീഴുകയായിരുന്നുവത്രെ. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു. ശനിയാഴ്ചയാണ് മരിച്ചത്.

ഭാര്യ: ബുശ്‌റ. മക്കള്‍: ഫാത്വിമ ബിന്‍സിയ, ഫാത്വിമ സനിയ്യ, ഫാത്വിമ ഹാദിയ, മുഹമ്മദ് സിയാന്‍. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച ഖബറടക്കും.

Next Story

RELATED STORIES

Share it