മാംസത്തിന് കീരിയെ വേട്ടയാടിയ ആള്‍ അറസ്റ്റില്‍
BY NAKN5 Feb 2021 9:08 AM GMT

X
NAKN5 Feb 2021 9:08 AM GMT
വൈക്കം : മാംസത്തിനായി കീരിയെ വേട്ടയാടിയ ആളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. വൈക്കം ഉദയനാപുരം മൂലയില്‍ നവീന്‍ ജോയി(48) ആണ് പിടിയിലായത്. നവീന്‍ കീരിയെ പിടിച്ച് കൊന്ന് കറി വെയ്ക്കാന്‍ ശ്രമിക്കുന്നതായി വനംവകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് എരുമേലി ഫോറസ്റ്റ് ഡിവിഷനില്‍ നിന്നും പ്രത്യേക സംഘം നവീന്റെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.
ഇയാളുടെ വീട്ടില്‍ നിന്നും കീരിയുടെ മാംസം പിടിച്ചെടുത്തു. സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചതായും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എസ്.ജയപ്രകാശ് പറഞ്ഞു. വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്ത നവീനെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT