Latest News

പൗരത്വ നിയമം: മമത യുഎന്‍ ജനഹിതപരിശോധനയെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട്; വേണ്ടത് അഭിപ്രായ വോട്ടെടുപ്പെന്ന്

പൗരത്വ ഭേദഗതി പ്രശ്‌നത്തില്‍ യുഎന്‍ ജനഹിതപരിശോധന വേണമെന്നാണ് മമത പറഞ്ഞിരുന്നത്. ബംഗാളിയില്‍ ഗനവോട്ട് എന്ന വാക്കാണ് അവര്‍ ഉപയോഗിച്ചത്. അതിന്റെ അര്‍ത്ഥം റഫറണ്ടം അഥവാ ജനഹിതപരിശോധന എന്നാണ്.

പൗരത്വ നിയമം: മമത യുഎന്‍ ജനഹിതപരിശോധനയെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട്;  വേണ്ടത് അഭിപ്രായ വോട്ടെടുപ്പെന്ന്
X

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തില്‍ യുഎന്‍ ജനഹിത പരിശോധന ആവശ്യപ്പെട്ടിരുന്ന മമത ബാനര്‍ജി നിലപാട് തിരുത്തി. താന്‍ അഭിപ്രായ വോട്ടെടുപ്പാണ് ആവശ്യപ്പെട്ടതെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്നും മമത ബാനര്‍ജി പറഞ്ഞു.

പൗരത്വ ഭേദഗതി പ്രശ്‌നത്തില്‍ യുഎന്‍ ജനഹിതപരിശോധന വേണമെന്നാണ് മമത പറഞ്ഞിരുന്നത്. ബംഗാളിയില്‍ ഗനവോട്ട് എന്ന വാക്കാണ് അവര്‍ ഉപയോഗിച്ചത്. അതിന്റെ അര്‍ത്ഥം റഫറണ്ടം അഥവാ ജനഹിതപരിശോധന എന്നാണ്.

''ഞാന്‍ ഉദ്ദേശിച്ചത് അഭിപ്രായവോട്ടെടുപ്പാണ്. എന്‍ആര്‍സിയിലും സിഎഎയിലും വിദഗ്ധരായവരുടെയും യുഎന്‍ നിരീക്ഷകരുടെയും സാന്നിധ്യത്തിലായിരിക്കണം വോട്ടെടുപ്പ്. മനുഷ്യാവകാശ കമ്മീനും നിരീക്ഷിക്കണം. ഒരു വിഭാഗം മാധ്യമങ്ങള്‍ എന്റെ വാക്കുകളെ തെറ്റായി തര്‍ജ്ജമചെയ്തു. ബിജെപിക്കാര്‍ അവര്‍ക്കിഷ്ടമില്ലാത്ത എന്ത് കാര്യവും ആരു പറഞ്ഞാലും അവരെ ദേശവിരുദ്ധരെന്ന് ആക്ഷേപിക്കും''-മമത പറഞ്ഞു.

മമതയുടെ റഫറണ്ടം ആവശ്യത്തിനെതിരേ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ രംഗത്തെത്തിയിരുന്നു. മമത റഫറണ്ടം അഭിപ്രായത്തില്‍ നിന്ന് പിന്‍മാറണമെന്നാണ് ബിജെപിയുടെ ആവശ്യം.

രാജ്യത്ത് അസ്വസ്ഥത പടരുകയാണെന്നും ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി പ്രശ്‌നത്തില്‍ ഇടപെണമമെന്നും മമത ആവശ്യപ്പെട്ടു.മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് അല്ലാതെ ബിജെപിയുടെയല്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുകയാണ് വേണ്ടത്''. ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ മമത അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it