Latest News

മമ്പാട് പഞ്ചായത്ത് ബിജെപി പ്രസിഡന്റ് ഭരിക്കരുത്‌ ; കോലീബി സഖ്യത്തെ ചെറുത്തു തോല്‍പ്പിക്കണം : എസ്ഡിപിഐ

2010 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പതിമൂന്നാം വാര്‍ഡ് മമ്പാട് സൗത്തില്‍ നിന്ന് താമര ചിഹ്നത്തില്‍ മത്സരിച്ച നറുക്കില്‍ സുരേഷിനെയാണ് ഇപ്രാവശ്യം മമ്പാട് ടാണ പത്താം വാര്‍ഡില്‍ നിന്നും കോണി ചിഹ്നത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സംഘപരിവാരം നിയോഗിച്ചിരിക്കുന്നത്.

മമ്പാട് പഞ്ചായത്ത് ബിജെപി പ്രസിഡന്റ് ഭരിക്കരുത്‌ ;   കോലീബി സഖ്യത്തെ ചെറുത്തു തോല്‍പ്പിക്കണം : എസ്ഡിപിഐ
X

മലപ്പുറം: പട്ടികജാതി സംവരണ സീറ്റുകളില്‍ മത്സരിക്കാന്‍ പ്രവര്‍ത്തകര്‍ ഇല്ലാത്ത മുസ്‌ലിംലീഗിനെ പോലെയുള്ള പാര്‍ട്ടികളുടെ ടിക്കറ്റില്‍ സ്വന്തം പ്രവര്‍ത്തകരെ വിജയിപ്പിച്ചെടുക്കുന്ന ബിജെപി തന്ത്രം സംസ്ഥാനത്ത് പലയിടത്തും ദൃശ്യമാണെന്നും അത്തരമൊരു അവിശുദ്ധ നീക്കം മമ്പാട് പഞ്ചായത്തിലും നടത്തുകയാണെന്നും എസ്ഡിപിഐ ആരോപിച്ചു. മമ്പാട് പഞ്ചായത്ത് പ്രസിഡന്റായി ബിജെപിക്കാരനെ എത്തിക്കാനുള്ള ശ്രമമാണ് മമ്പാട് ടാണയില്‍ ബിജെപിക്കാരനെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി നിര്‍ത്തിയതുവഴി നടത്തുന്നത്. മാസങ്ങള്‍ക്കുമുമ്പേ ഇതിനുവേണ്ടി ഫാസിസ്റ്റുകള്‍ കരുനീക്കം നടത്താന്‍ തുടങ്ങിയിരുന്നു എന്നതാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍. പ്രബുദ്ധരായ വോട്ടര്‍മാര്‍ ഈ ഗൂഢനീക്കം തിരിച്ചറിഞ്ഞു പരാജയപ്പെടുത്തണമെന്നും എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.


2010 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പതിമൂന്നാം വാര്‍ഡ് മമ്പാട് സൗത്തില്‍ നിന്ന് താമര ചിഹ്നത്തില്‍ മത്സരിച്ച നറുക്കില്‍ സുരേഷിനെയാണ് ഇപ്രാവശ്യം മമ്പാട് ടാണ പത്താം വാര്‍ഡില്‍ നിന്നും കോണി ചിഹ്നത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സംഘപരിവാരം നിയോഗിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് പദവി പട്ടികജാതി ജനറല്‍ സംവരണമായതിനാല്‍ നറുക്കില്‍ സുരേഷിനെ യുഡിഎഫ് ഭരണ സമിതി പ്രസിഡണ്ട് ആക്കും എന്നതാണ് ലീഗ് ബിജെപി ധാരണ. ഈ ഗൂഢാലോചന വിജയിച്ചാല്‍ ജില്ലയില്‍ ബിജെപിക്കാരനായ പ്രസിഡന്റ് ഭരിക്കുന്ന ആദ്യ പഞ്ചായത്തായി മമ്പാട് മാറും. പഞ്ചായത്ത് പ്രസിഡണ്ട് ബിജെപിക്കാരന്‍ ആകുന്നതോടെ പഞ്ചായത്തില്‍ ന്യൂനപക്ഷ പിന്തുണയോടെ ബിജെപിയുടെ അടിത്തറ വിപുലീകരിക്കാന്‍ കഴിയുമെന്നതാണ് സംഘപരിവാരത്തിന്റെ പ്രതീക്ഷ. കേന്ദ്ര ക്ഷേമ പദ്ധതികളുടെ ഭാഗമായ ചെറിയ എല്ലിന്‍ കഷ്ണങ്ങള്‍ എറിഞ്ഞുകൊടുത്തു ന്യൂനപക്ഷങ്ങളില്‍ നിന്ന് ഒറ്റുകാരെ സൃഷ്ടിക്കാനുള്ള ശ്രമമാണ് എടവണ്ണയിലും നടന്നത്.


സിഎഎയും എന്‍ആര്‍സിയും ഡെമോകഌസിന്റെ വാള്‍ പോലെ മുസ്ലിം സമുദായത്തിന്റെ നെറുകിലേക്ക് ഇപ്പോഴും തൂങ്ങി നില്‍ക്കുകയാണ്. കൊറോണ കാരണം നീണ്ടുപോയ നടപടിക്രമങ്ങള്‍ ഉടന്‍ പുനരാരംഭിക്കും എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തരമൊരു നിര്‍ണായക ചരിത്രസന്ധിയില്‍ പോലും ഫാസിസ്റ്റുകളും ആയി രഹസ്യധാരണ ഉണ്ടാക്കുന്ന മുസ്ലിംലീഗ് പഞ്ചായത്ത് നേതൃത്വം രാജ്യത്തെയും മുസ്ലിം സമുദായത്തെയും വഞ്ചിച്ചിരിക്കുകയാണ്. മൂന്ന് വെള്ളിക്കാശിനു വേണ്ടി പിറന്നുവീണ സമുദായത്തെ ഒറ്റി കൊടുക്കുന്ന ജൂദാസിന്റെ നിലപാട് ലീഗ് പ്രാദേശിക നേതാക്കള്‍ തിരുത്തണം. ഇല്ലെങ്കില്‍ ഇവരെ ജനകീയ വിചാരണ ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാവും.


സ്വന്തം പ്രവര്‍ത്തകനെ സ്വന്തം പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിക്കാന്‍ തന്റേടമില്ലാതെ കാക്ക കൂട്ടില്‍ മുട്ടയിടുന്ന കുയിലിന്റെ തന്ത്രം ആണ് ബിജെപി പഞ്ചായത്ത് നേതൃത്വം പയറ്റുന്നത്. ജനാധിപത്യവിരുദ്ധമായ രാഷ്ട്രീയ ധാര്‍മികതകതക്ക് നിരക്കാത്ത ഭീരുത്വമാണ് ഫാസിസ്റ്റുകളുടെ ഈ നടപടി. എംപിമാരെയും എംഎല്‍എമാരെയും വിലക്കെടുത്തു രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍ കുപ്രസിദ്ധരായ സംഘപരിവാരത്തില്‍ നിന്ന് രാഷ്ട്രീയ ധാര്‍മികത പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. കടുത്ത മുസ്ലിം വിരുദ്ധത വിസര്‍ജിച്ചിരുന്ന സ്ഥാനാര്‍ഥിയുടെ ഫേസ്ബുക്ക് ടൈംലൈന്‍ താല്‍ക്കാലികമായി കെട്ടിപ്പൂട്ടി വെച്ചതുകൊണ്ട് മാത്രം ജനങ്ങളെ വിഡ്ഢികളാക്കാന്‍ അവര്‍ക്ക് കഴിയില്ല. ടാണയിലെ കോലീബി സഖ്യത്തെ പരാജയപ്പെടുത്താന്‍ മമ്പാടിലെ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും രംഗത്തിറങ്ങണമെന്നും എസ്ഡിപിഐ മമ്പാട് പഞ്ചായത്ത് കമ്മിറ്റി ആഹ്വാനം ചെയ്തു.




Next Story

RELATED STORIES

Share it