- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാമാങ്കം എന്ന സിനിമ ഇനി സംവിധാനം ചെയ്യുക പത്മകുമാര്‍; മുന്‍ സംവിധായകന്റെ പരിചയക്കുറവ് മൂലം നഷ്ടമായത് കോടികളെന്ന് നിര്‍മാതാവ്
ഏപ്രില്‍ മാസത്തോടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി 2019ല്‍ തന്നെ ചിത്രം പുറത്തിറക്കുമെന്നും വേണു കുന്നപ്പിള്ളി െവാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊച്ചി: മാമാങ്കം എന്ന സിനിമക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നിര്‍മ്മാതാവ് രംഗത്ത്.മാമാങ്കത്തിന്റെ മുന്‍സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സജീവ് പിള്ളയുടെ പരിചയക്കുറവ് മൂലം കോടികളുടെ നഷ്ടമാണ് തനിക്കുണ്ടായതെന്ന് നിര്‍മാതാവ് വേണു കുന്നപ്പിള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എം പദ്മകുമാറായിരിക്കും സിനിമ ഇനി സംവിധാനം ചെയ്യുക. ഏപ്രില്‍ മാസത്തോടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി 2019ല്‍ തന്നെ ചിത്രം പുറത്തിറക്കുമെന്നും വേണു കുന്നപ്പിള്ളി െവാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പറഞ്ഞുറപ്പിച്ച കരാര്‍ പ്രകാരമാണ് മാമാങ്കത്തില്‍ മാറ്റങ്ങളൊക്കെ നടന്നത്.മാമാങ്കത്തിന്റെ മുന്‍സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സജീവ് പിള്ളയുടെ പരിചയക്കുറവ് മൂലം കോടികളുടെ നഷ്ടമാണ് തനിക്കുണ്ടായത്. സ്‌ക്രിപ്റ്റിന്റെ പ്രതിഫലമായി മൂന്ന് ലക്ഷം രൂപയും സംവിധാനത്തിന് 20 ലക്ഷം രൂപയുമായിരുന്നു അദ്ദേഹത്തിനായി നിശ്ചയിച്ചിരുന്നത്. അതില്‍ 1.25 ലക്ഷം രൂപ മാത്രമേ ഇനി നല്‍കാനുള്ളൂ. അദ്ദേഹം ഷൂട്ട് ചെയ്തതൊന്നും സിനിമയ്ക്കായി ഉപയോഗിക്കാനാവുന്നതായിരുന്നില്ല. 47 ദിവസത്തെ ഷൂട്ടിംഗ് കൊണ്ട് 13 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
ഫെഫ്കയുടെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ഇടപെടലില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ സജീവിന്റെ കൂടി സമ്മതപ്രകാരമാണ് എം പദ്മകുമാര്‍ സിനിമയുടെ സംവിധാനം ഏറ്റെടുത്തത്. രാജ്യാന്തര നിലവാരത്തിലുള്ള സിനിമ പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം കൊണ്ടാണ് നഷ്ടമുണ്ടായിട്ടും ഈ സിനിമയുടെ നിര്‍മ്മാണവുമായി മുന്നോട്ടുപോകാന്‍ തയ്യാറായതെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു.
തനിക്കെതിരെ മുഖ്യമന്ത്രിക്കടക്കം സജീവ് പിള്ള പരാതി നല്‍കിയതു കൊണ്ടാണ് ഇതൊക്കെ പറയാന്‍ ഇപ്പോള്‍ തയ്യാറാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചിത്രത്തിലെ പ്രധാന താരമായിരുന്ന ധ്രുവനെ പുറത്താക്കിയതല്ലെന്നും നടന്‍ ആവശ്യപ്പെട്ട പ്രകാരം എഗ്രിമെന്റ് മാറ്റിയെഴുതാന്‍ തനിക്കാവാതിരുന്നതാണ് പുറത്താകലില്‍ കലാശിച്ചതെന്നും വേണു കൂട്ടിച്ചേര്‍ത്തു. സിനിമയ്ക്ക് വേണ്ടി 5 കോടി മുടക്കിയാണ് മരടില്‍ സെറ്റ് നിര്‍മ്മിച്ചത്. സ്ഥലമുടമയ്ക്ക് മാസം ഒരു ലക്ഷം വാടക കൊടുത്താണ് സ്ഥലം എടുത്തിരിക്കുന്നത്. നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിച്ചാണ് സെറ്റിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാമാങ്കം സിനിമയുടെ പേരില്‍ സജീവ് പിള്ള എന്തെങ്കിലും വിധത്തിലുമുള്ള പണമിടപാടുകള്‍ നടത്തിയാല്‍ അതിന് തന്റെ നിര്‍മ്മാണ കമ്പനിയായ കാവ്യാ ഫിലിം കമ്പനി ഉത്തരവാദികളായിരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
RELATED STORIES
ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; പുതുക്കിയ പതിപ്പ് സെന്‍സര്‍...
11 July 2025 7:52 AM GMTഇന്ധനക്ഷാമത്തില്‍ കുരുങ്ങി ഗസയിലെ ആശുപത്രികള്‍; ആരോഗ്യ...
11 July 2025 7:09 AM GMTഗസയില്‍ ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു; ഗോലാനി ബ്രിഗേഡിലെ...
11 July 2025 6:57 AM GMTടെന്നിസ് താരത്തിന്റെ മരണം; പിതാവും രാധികയും തമ്മില്‍ നിരന്തരം കലഹം;...
11 July 2025 6:50 AM GMTമസൂദ് പെസഷ്കിയാനെ വധിക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചെന്ന് ഇറാന്
11 July 2025 6:44 AM GMTകീം പരീക്ഷാഫലം; എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാനാണ് സര്‍ക്കാര്‍...
11 July 2025 6:36 AM GMT