എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച സിഐയെ സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം പോലിസ് ട്രെയ്‌നിങ് കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആദര്‍ശിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്

തിരുവനന്തപുരം: എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച സിഐയെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പോലിസ് ട്രെയ്‌നിങ് കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആദര്‍ശിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ചത് പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. സര്‍വകലാശാല സ്‌ക്വാഡാണ് ഇയാള്‍ കോപ്പിയടിച്ചത് പിടികൂടിയത്. തുടര്‍ന്ന് നടന്ന വകുപ്പ് തല അന്വേഷണത്തിലും കോപ്പിയടി സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം ലോ അക്കാദമിയില്‍ സായാഹ്ന കോഴ്‌സ് വിദ്യാര്‍ഥിയായിരുന്നു ആദര്‍ശ്. സമാനമായി 2015ല്‍ തൃശൂര്‍ റേഞ്ച് ഐജിയായിരുന്ന ടിജെ ജോസിനെതിരെയും കോപ്പിയടിയുടെ പേരില്‍ നടപടി എടുത്തിരുന്നു. എംജി സര്‍വകലാശാലയുടെ എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. വകുപ്പ് തല അന്വേഷണത്തില്‍ ഇദ്ദേഹത്തെ ക്രമസമാധാന ചുമതലയില്‍ നിന്നു മാറ്റി. എംജി സര്‍വകലാശാലയുടെ പരീക്ഷകളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് ഇദ്ദേഹത്തെ വിലക്കി.
RELATED STORIES
കല്ലാര് എല് പി സ്ക്കൂളിലെ 20 കുട്ടികള്ക്ക് തക്കാളിപ്പനി
28 Jun 2022 6:17 PM GMT'പണം, പദവി, ഇഡി'; ഭരണം അട്ടിമറിക്കാനുള്ള ബിജെപി ആയുധങ്ങളെന്ന് എം വി...
28 Jun 2022 5:50 PM GMTഉദയ്പൂര് കൊലപാതകം രാജ്യത്തിന്റെ നിയമത്തിനും നമ്മുടെ മതത്തിനും എതിര്:...
28 Jun 2022 5:14 PM GMTസ്വപ്നയുടെ രഹസ്യമൊഴി: പകര്പ്പ് ആവശ്യപ്പെട്ട് സരിത യുടെ ഹരജി; എതിര്...
28 Jun 2022 4:41 PM GMTചലച്ചിത്ര സാങ്കേതികപ്രവര്ത്തകനെ തട്ടികൊണ്ടുപോയി മര്ദ്ദിച്ച്...
28 Jun 2022 4:34 PM GMTഅന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള: സംഘാടകസമിതി രൂപീകരിച്ചു
28 Jun 2022 3:05 PM GMT