Latest News

റഷ്യന്‍ സുന്ദരിയുമായുള്ള വിവാഹം: മലേസ്യന്‍ രാജാവ് സ്ഥാനമൊഴിഞ്ഞു

ബ്രിട്ടനില്‍നിന്ന് 1957ല്‍ സ്വാതന്ത്ര്യം നേടിയ ശേഷം മുസ്്‌ലിം ഭൂരിപക്ഷ രാജ്യമായ മലേസ്യയില്‍ ആദ്യമായാണ് ഒരു രാജാവ് സ്ഥാനത്യാഗം ചെയ്യുന്നത്.

റഷ്യന്‍ സുന്ദരിയുമായുള്ള വിവാഹം:  മലേസ്യന്‍ രാജാവ് സ്ഥാനമൊഴിഞ്ഞു
X
ക്വലാലംപൂര്‍: റഷ്യന്‍ മുന്‍ സുന്ദരിയെ വിവാഹം ചെയ്‌തെന്ന അഭ്യൂഹങ്ങള്‍ക്കിടെ മലേസ്യന്‍ രാജാവ് സ്ഥാനമൊഴിഞ്ഞു. ചികില്‍സാര്‍ത്ഥം ആഴ്ചകളായി അവധിയിലായിരുന്ന സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമനാണ് ഇന്നലെ ഔദ്യോഗികമായി പദവി രാജിവച്ചത്. വിവാഹവുമായി ബന്ധപ്പെട്ട് രാജാവിന്റെ ഭാവി തുലാസിലാടുന്നതിനിടെയാണ് രാജി.

ബ്രിട്ടനില്‍നിന്ന് 1957ല്‍ സ്വാതന്ത്ര്യം നേടിയ ശേഷം മുസ്്‌ലിം ഭൂരിപക്ഷ രാജ്യമായ മലേസ്യയില്‍ ആദ്യമായാണ് ഒരു രാജാവ് സ്ഥാനത്യാഗം ചെയ്യുന്നത്. രാജ്യത്തിന്റെ 15ാംമത്തെ രാജാവ് രാജിവച്ചതായും ജനുവരി ആറു മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും കൊട്ടാര വൃത്തങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍, 49കാരനായ രാജാവിന്റെ സ്ഥാനത്യാഗത്തിനു പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല.

നവംബറില്‍ ചികില്‍സാര്‍ത്ഥം അവധിയില്‍ പ്രവേശിച്ചതിനു പിന്നാലെ 2016 ഡിസംബറില്‍ അധികാരത്തിലേറിയ രാജാവിന്റെ ഭാവി സംബന്ധിച്ച് ചോദ്യചിഹ്നമുയര്‍ന്നിരുന്നു. മുന്‍ റഷ്യന്‍ സുന്ദരിയെ വിവാഹം ചെയ്‌തെന്ന വാര്‍ത്തകള്‍ ആഴ്ചകള്‍ക്കുമുമ്പെ വ്യാപകമായി പ്രചരിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തെക്കുറിച്ച് മലേസ്യന്‍ കൊട്ടാര വൃത്തങ്ങള്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഒമ്പതു മലേസ്യന്‍ സ്റ്റേറ്റുകളുടെ ഭരണാധികാരികള്‍ക്കിടയില്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ അധികാരം വച്ചുമാറുകയാണ് പതിവ്.

Next Story

RELATED STORIES

Share it