- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയാളം സര്‍വകലാശാല - അധ്യാപക നിയമനത്തിലെ സംവരണ അട്ടിമറി സമ്മതിക്കില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

തിരൂര്‍: തിരൂര്‍ തുഞ്ചെത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ സംവരണ തത്വങ്ങള്‍ ( റോസ്റ്റര്‍) അട്ടിമറിച്ച് നടത്തിയ അസിസ്റ്റന്റ്, അസോസിയേറ്റ് പ്രൊഫസര്‍ നിയമനങ്ങള്‍ അഗീകരിക്കാനാവില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ്. പട്ടിക ജാതിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് അര്‍ഹതപ്പെട്ട ചലച്ചിത്ര വിഭാഗത്തിലേക്ക് മുന്നോക്കകാരിയെ നിയമിച്ചത് കൃത്യമായ അട്ടിമറിയാണ്. പട്ടികജാതി വിഭാഗത്തില്‍ പെട്ട ഉദ്ദോഗ്യാര്‍ത്ഥിക്ക് യോഗ്യതകള്‍ ഉണ്ടായിരിക്കെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് മുന്നോക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥിക്ക് മതിയായ യോഗ്യതകള്‍ ഇല്ലാതെ നിയമനം നല്‍കിയത്.
സംവരണ അട്ടിമറിക്ക് പുറമേ ഈ നിയമനം സ്വജന പക്ഷപാതപരം കൂടിയാണ്. ഇന്റര്‍വ്യൂ ബോര്‍ഡ് അംഗത്തിന്റെ ഗവേഷക വിദ്യാര്‍ത്ഥിക്കാണ് നിയമനം ലഭിച്ചത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് പകരം നിയമിക്കപ്പെട്ട വ്യക്തികളെ ഫോണില്‍ വിളിച്ചു പറഞ്ഞു സര്‍വകലാശാലയില്‍ വരുത്തി ഉദ്യോഗത്തില്‍ പ്രവേശിപ്പിക്കുന്ന അസാധാരണ നടപടിക്രമമാണ് അധികൃതര്‍ സ്വീകരിച്ചത്.
സ്വാഭാവികമായ നീതി എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാവാത്ത സാമൂഹ്യാന്തരീക്ഷത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രതിനിധ്യം ഉറപ്പുവരുത്തുന്നതിനായി ഭരണഘടന മുന്നോട്ടുവെക്കുന്ന affirmative action/ positive affirmation ആണ് സംവരണം. വ്യവസ്ഥയാല്‍ തിരസ്‌കൃതരാവുന്നവര്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്നു എന്ന ഭരണഘടന മൂല്യത്തെ കാറ്റില്‍ പറത്തുന്നതാണ് കേരളത്തില്‍ സമീപകാലത്ത് കണ്ട സംവരണ വിരുദ്ധ നയങ്ങള്‍. അതിന്റെ ഏറ്റവും പുതിയ പതിപ്പാണ് മലയാളം സര്‍വകലാശാലയിലെ സംവരണ അട്ടിമറി. ചലച്ചിത്രപഠനം പട്ടികജാതി സംവരണ മെറിറ്റിന്റെ കീഴിലാണ് വരുന്നത് എന്നിരിക്കെ ഈ ക്രമം തെറ്റിച്ച് സാഹിത്യരചന വിഭാഗത്തിലെ ജനറല്‍ സീറ്റ് പട്ടികജാതി സീറ്റ് ആക്കുകയും ചലച്ചിത്ര പഠനത്തില്‍ വരേണ്ടിയിരുന്ന പട്ടികജാതി സംവരണ സീറ്റ് മുന്നാക്ക സംവരണം വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തത് സംവരണ മാനദണ്ഡങ്ങളുടെ തുറന്ന ലംഘനമാണ്. സാമൂഹ്യനീതിയെ ഒറ്റുകൊടുക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ശബ്ദം ഉയരേണ്ടതുണ്ട്.
സര്‍വകലാശാലയില്‍ കാലങ്ങളായി തുടരുന്ന സംവരണ അട്ടിമറികളും ബന്ധു നിയമനങ്ങളും അവസാനിപ്പിക്കാന്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ശക്തമായ പ്രക്ഷോഭങ്ങളമായി മുന്നോട്ട് പോവും. തിങ്കളാഴ്ച സര്‍വകലാശാല ആസ്ഥാനം ഉപരോധിക്കാനും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തീരുമാനിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















