മലപ്പുറം സ്വദേശിനിക്ക് സ്‌കോളര്‍ഷിപ്പോടെ യുഎസില്‍ ഉപരിപഠനത്തിന് അവസരം
ഈ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി കൂടിയാണ് റിന്‍ഷ
BY NAKN6 July 2021 12:57 PM GMT

X
NAKN6 July 2021 12:57 PM GMT
മലപ്പുറം: മലപ്പുറം വട്ടപ്പറമ്പ് സ്വദേശിനിയായ ബിരുദ വിദ്യാര്‍ഥിനിക്ക് യുഎസില്‍ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനത്തിന് അവസരം. മമ്പാട് എംഇസ് കോളെജിലെ മൂന്നാം വര്‍ഷ മാസ്‌കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനി വി പി ഫാത്തിമ റിന്‍ഷിക്കാണ് യുഎസിലെ ഹൂസ്റ്റണ്‍ കമ്മ്യൂണിറ്റി കോളെജില്‍ ഉപരി പഠനത്തിന് അവസരം ലഭിച്ചത്.
കോളെജ് വര്‍ഷംതോറും നടത്തിവരാറുള്ള കമ്മ്യൂണിറ്റി കോളേജ് ഇനിഷ്യേറ്റീവ് പ്രോഗ്രാമിലൂടെയാണ് ഫാത്തിമ റിന്‍ഷി അര്‍ഹത നേടിയത്.വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അമേരിക്കയിലെ കമ്യൂണിറ്റി കോളേജുകളില്‍ പ്രവേശനത്തിന് അവസരം നല്‍കുന്നതാണ് പദ്ധതി. ഇതിലൂടെ സാംസ്‌കാരിക കൈമാറ്റത്തിനും അതോടൊപ്പം ഒരു വര്‍ഷത്തെ പഠനത്തിനുമാണ് അവസരം ലഭിക്കുക. ഈ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി കൂടിയാണ് റിന്‍ഷ.
പ്രാഥമിക തിരഞ്ഞെടുപ്പിനു ശേഷം ബെഗളുരുവിലും ചെന്നൈയിലുമായി പരീക്ഷകളും അഭിമുഖങ്ങളും നടത്തിയ ശേഷമാണ് അന്തിമ തിരഞ്ഞെടുപ്പ് നടത്തിയത്. മലപ്പുറം വട്ടപ്പറമ്പ് വലിയപീടിയക്കല്‍ അബ്ദുല്‍ അസീസ്, സൈനബ ദമ്പതികളുടെ ഇളയ മകളാണ് ഫാത്തിമ റിന്‍ഷ. മുഹമ്മദ് റിസ്‌വാന്‍, ഇംതിയാസ്, ഫഹദ് ഇബ്ന്‍ അബ്ദുല്‍ അസീസ് എന്നിവര്‍ സഹോദരങ്ങളാണ്.
Next Story
RELATED STORIES
ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMT